January 19, 2025

കാബൂളില്‍ ചാവേര്‍ ആക്രമണം; താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു

Share Now

കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ താലിബാന്റെ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കാബൂളിലുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തിലാണ് ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹഖാനിയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തിലാണ് ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടത്. സംഭവം സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രാലയത്തിനുള്ളില്‍ സ്‌ഫോടനം ഉണ്ടായതായും ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടതായുമാണ് അധികൃതര്‍ അറിയിച്ചത്.

അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മൂന്ന് വര്‍ഷം മുന്‍പ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖ വ്യക്തിയാണ് ഹഖാനി. 2021ല്‍ ആണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ബെൻസ് കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും
Next post ഡിസംബറിൽ വൻ ഡിസ്‌കൗണ്ടിൽ കാർ വാങ്ങരുത്! കാരണമുണ്ട്