
ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നു സഊദി രാജാവും കിരീടാവകാശിയും
റിയാദ് :സ്വാതന്ത്ര്യത്തിന്റെ എഴുപത്തിനാല് വര്‍ഷം പൂർത്തിയാക്കുന്ന സുദിനത്തിൽ ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സൽമാൻ രാജാവ് സന്ദേശമയച്ചു. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നുകൊണ്ട്കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.
റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലും 75മത് സ്വന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ത്യൻ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് ലളിതമായ ആഘോഷ പരിപാടികൾ നടക്കും. റിയാദിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദും ജിദ്ദയിൽ കോൺസുലർ ജനറൽ മുഹമ്മദ് സാഹിദ് ആലമും പതാക ഉയർത്തും.
More Stories
വീണ്ടും എബോള പടരുന്നു; രോഗം സ്ഥിരീകരിച്ച പത്ത് പേര് ചികിത്സയില്‍
ഉഗാണ്ടയില്‍ വീണ്ടും എബോള വ്യാപിക്കുന്നു. ചൊവ്വാഴ്ച നാല് വയസുള്ള കുട്ടിയാണ് എബോള ബാധിച്ച് മരിച്ചത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച പത്ത് പേര് നിലവില്‍ ചികിത്സയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍....
ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ
ബ്രോങ്കൈറ്റിസ് ബാധിതനായ ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ചികിത്സ തുടരുന്നതിനും പരിശോധനകൾക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വത്തിക്കാനാണ് പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചത്. 88 കാരനായ ഫ്രാൻസിസ്...
മോദിയുമായുള്ള സന്ദർശനത്തിന് പിന്നാലെ വീണ്ടും ട്രംപിന്റെ നാടുകടത്തൽ; രണ്ട് വിമാനങ്ങളിലായി 119 അനധികൃത കുടിയേറ്റക്കാർ എത്തും
മോദിയുമായുള്ള സന്ദർശനത്തിന് പിന്നാലെ വീണ്ടും ട്രംപിന്റെ നാടുകടത്തൽ. രണ്ട് വിമാനങ്ങളിലായി 119 അനധികൃത കുടിയേറ്റക്കാർ നാളെ തിരിച്ചെത്തും. ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16...
പുടിനെ ഫോണിൽ വിളിച്ചു, സെലെൻസ്കിയെ ഉടൻ നേരിട്ട് കാണും; ട്രംപ് ഇടപെടിൽ റഷ്യ – ഉക്രെയിൻ യുദ്ധം അവസാനിക്കുന്നോ?
ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച എയർഫോഴ്സ് വണ്ണിൽ നൽകിയ അഭിമുഖത്തിൽ,...
വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അള്‍ത്താരയ്ക്കു നേരേ ആക്രമണം; അക്രമി പിടിയില്‍
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രധാന അള്‍ത്താരയില്‍ അതിക്രമം. റൊമേനിയന്‍ പൗരനാണ് അതിക്രമിച്ച് കയറിയത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്നും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെന്നും വത്തിക്കാന്‍ വ്യക്തമാക്കി. അക്രമി...
ഇസ്രയേലിന് ഇന്ത്യാക്കാരെ വേണം; വ്യവസായ മന്ത്രി നേരിട്ടെത്തും; തുറന്നിടുന്നത് പതിനായിരക്കണക്കിന് തൊഴിലവസരം; പറക്കാന്‍ തയാറായി എയര്‍ ഇന്ത്യ വിമാനങ്ങള്‍
ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ഇസ്രയേല്‍. ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി ഇസ്രയേല്‍ വ്യവസായ മന്ത്രി നിര് ബര്‍കത്തിന്റെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം ഉടന്‍ ഇന്ത്യയിലെത്തും. രണ്ട്...