പാകിസ്ഥാന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
പാകിസ്ഥാന് കസ്റ്റഡിയിലെടുത്ത ഏഴ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യ-പാകിസ്ഥാന് സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശത്തിലൂടെയാണ് കേസ്റ്റ് ഗാര്‍ഡ് വിവരം അറിഞ്ഞത്.
ഒരു ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിനെ പാകിസ്ഥാന് കസ്റ്റഡിയിലെടുത്തെന്നും ഏഴ് മത്സ്യത്തൊഴിലാളികളെ പിടികൂടിയെന്നുമായിരുന്നു സന്ദേശം. ഇതേ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. പാകിസ്ഥാന് മാരിടൈം ഏജന്‍സിയാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.
തൊഴിലാളികളെയും കൊണ്ടുപോയ പാക് മാരിടൈം ഏജന്‍സിയുടെ പിഎംഎസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന ചേസിങ്ങിനൊടുവില്‍ ഈ ഏഴ് മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് മോചിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച തന്നെ ഈ ഏഴ് പേരെയും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഗുജറാത്തിലെ തീരത്ത് മടങ്ങിയെത്തി. കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
More Stories
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് യുന്‍...
റഷ്യന്‍ കൂലിപ്പട്ടാളത്തിലംഗമായ തൃശൂര്‍ സ്വദേശി മരിച്ചു; സുഹൃത്ത് ചികിത്സയില്‍ തുടരുന്നു
റഷ്യന്‍ കൂലിപ്പട്ടാളത്തിലംഗമായ തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കുടുംബം വ്യക്തമാക്കി. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി...
ലോസ് ആഞ്ചലസ് നഗരാതിര്ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്
അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ. തീ നിയന്ത്രണ വിദേയമാകാത്തതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.30,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. തീ പടരുന്ന ദിശയില്‍ 13,000...
വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന് ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും അദേഹം രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ട്. 2015 മുതല്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാര്‍ട്ടിയിലെ വിമതനീക്കത്തെ...
ടിബറ്റിലും നേപ്പാളിലും ഭൂചലനം; 32 മരണം, തീവ്രത 7.1; പ്രകമ്പനം ഇന്ത്യയിലും
ടിബറ്റിലും നേപ്പാളിലുമുണ്ടായ ഭൂചലനത്തില്‍ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു....
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; രണ്ട് ആശുപത്രികള്‍ കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍; ഹമാസിനെതിരെയുള്ള യുദ്ധം വടക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിച്ചു
ഹമാസിനെതിരെയുള്ള യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വടക്കന്‍ ഗാസയിലെ രണ്ട് ആശുപത്രികള്‍കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ സൈന്യം. ബെയ്ത് ലാഹിയയിലെ ഇന്‍ഡോനേഷ്യന്‍ ആശുപത്രിയും ജബൈലയിലെ അല്‍അവ്ദ ആശുപത്രിയും ഒഴിയണമെന്നാണ്...