മസ്ക് ഇനി മന്ത്രി, ട്രംപ് മന്ത്രിസഭയിൽ ‘സർക്കാർ കാര്യക്ഷമതാ മന്ത്രി’യായി സെലിബ്രിറ്റിയും
ശതകോടീശ്വരനും വ്യവസായിയുമായ ഇലോൺ മസ്ക് ഇനി മിനിസ്റ്റർ. പുതിയ ട്രംപ് മന്ത്രിസഭയിൽ മസ്ക് ‘സർക്കാർ കാര്യക്ഷമതാ വകുപ്പ്’ കൈകാര്യം ചെയ്യുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മസ്കിനൊപ്പം ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമായ വിവേക് രാമസ്വാമിയുമുണ്ടാകും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘വിവേക് രാമസ്വാമിയും ഇലോൺ മസ്കുമാണ് കാര്യക്ഷമതാ വകുപ്പ് കൈകാര്യം ചെയ്യുക. സർക്കാരിനെ ജനങ്ങളുടെ അടുത്തേക്ക് എത്തിച്ചും, ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ ഒഴിവാക്കാനും, പാഴ്ചെലവുകൾ ഇല്ലാതാക്കാനും, ഫെഡറൽ ഏജൻസികളുടെ മുഖം മിനുക്കാനുമെല്ലാം ഇരുവരുടെയും സേവനം ഉപകാരപ്രദമാകും. ‘സേവ് അമേരിക്ക’ മൂവ്മെന്റിന് അവ അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു.
ട്രംപ് പുറത്തിറക്കിയ പ്രസ്താവനയിൽ, മസ്കും വിവേകും ചേർന്ന് തന്റെ സർക്കാരിൻ്റെ ഉദ്യോഗസ്ഥതല പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്നും വ്യക്തമാക്കുന്നു. സർക്കാരിൻ്റെ കീഴിലെ ഫെഡറൽ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുൻകയ്യെടുക്കും. സർക്കാരിലെ തട്ടിപ്പുകളെ വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്താൻ മസ്കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.
More Stories
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ
സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് യുന്‍...
റഷ്യന്‍ കൂലിപ്പട്ടാളത്തിലംഗമായ തൃശൂര്‍ സ്വദേശി മരിച്ചു; സുഹൃത്ത് ചികിത്സയില്‍ തുടരുന്നു
റഷ്യന്‍ കൂലിപ്പട്ടാളത്തിലംഗമായ തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചു. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കുടുംബം വ്യക്തമാക്കി. യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തില്‍ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി...
ലോസ് ആഞ്ചലസ് നഗരാതിര്ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ; ഹോളിവുഡിനും ഭീഷണി; 1400 അഗ്നിശമനസേനാംഗങ്ങളെ ഇറക്കിയിട്ടും രക്ഷയില്ല; മഹാ ദുരന്തമായി പ്രഖ്യാപിച്ച് ബൈഡന്
അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിര്ത്തികളിലേക്ക് വ്യാപിച്ച് കാട്ടുതീ. തീ നിയന്ത്രണ വിദേയമാകാത്തതിനെത്തുടര്‍ന്ന് ലോസ് ആഞ്ചലസില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.30,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. തീ പടരുന്ന ദിശയില്‍ 13,000...
വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന് ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു. ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും അദേഹം രാജിവെച്ച് ഒഴിഞ്ഞിട്ടുണ്ട്. 2015 മുതല്‍ പ്രധാനമന്ത്രി പദം അലങ്കരിച്ച ട്രൂഡോ സ്വന്തം പാര്‍ട്ടിയിലെ വിമതനീക്കത്തെ...
ടിബറ്റിലും നേപ്പാളിലും ഭൂചലനം; 32 മരണം, തീവ്രത 7.1; പ്രകമ്പനം ഇന്ത്യയിലും
ടിബറ്റിലും നേപ്പാളിലുമുണ്ടായ ഭൂചലനത്തില്‍ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു....
ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; രണ്ട് ആശുപത്രികള്‍ കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍; ഹമാസിനെതിരെയുള്ള യുദ്ധം വടക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിച്ചു
ഹമാസിനെതിരെയുള്ള യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വടക്കന്‍ ഗാസയിലെ രണ്ട് ആശുപത്രികള്‍കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ സൈന്യം. ബെയ്ത് ലാഹിയയിലെ ഇന്‍ഡോനേഷ്യന്‍ ആശുപത്രിയും ജബൈലയിലെ അല്‍അവ്ദ ആശുപത്രിയും ഒഴിയണമെന്നാണ്...