
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്.ടി.പി.സി.ആര്. പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആര്.ടി.പി.സി.ആര്. പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.
More Stories
ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ
ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ആനി രാജ...
പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം; ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെത്തും
ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ രാമേശ്വരത്തെ പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം പ്രധാനമന്ത്രി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാമ്പന്‍...
‘എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും…’, തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; ‘ഇതല്ല സഭ നടത്തേണ്ട രീതി’
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്നെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആക്ഷേപം. ജനാധിപത്യ...
വീണ്ടും എബോള പടരുന്നു; രോഗം സ്ഥിരീകരിച്ച പത്ത് പേര് ചികിത്സയില്‍
ഉഗാണ്ടയില്‍ വീണ്ടും എബോള വ്യാപിക്കുന്നു. ചൊവ്വാഴ്ച നാല് വയസുള്ള കുട്ടിയാണ് എബോള ബാധിച്ച് മരിച്ചത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച പത്ത് പേര് നിലവില്‍ ചികിത്സയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍....
ജനങ്ങള്‍ സര്‍ക്കാരിനോട് യാചിക്കുന്നത് ഒരു ശീലമാക്കി; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
പൊതുജനങ്ങളെ പരിഹസിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. പ്രസ്താവന വിവാദമായതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജനങ്ങള്‍ നല്കുന്ന പരാതികളെയും...
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട്
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് ശനിയാഴ്ച പറഞ്ഞു. മുൻകാലങ്ങളിൽ, പ്രതിപക്ഷ പാർട്ടികൾക്ക് 10 ശതമാനം സീറ്റുകൾ...