January 19, 2025

‘ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു’; പരിഹസിച്ച് മസ്‌ക്

Share Now

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‌യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്. യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോർണിയയിൽ ഇനിയും 300,000 വോട്ടുകൾ എണ്ണിയിട്ടില്ല.

‘ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. കലിഫോർണിയ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’– എന്നായിരുന്നു മസ്കിന്റെ എക്സ് പോസ്റ്റ്.

യുഎസ് തിരഞ്ഞെടുപ്പിലെ വിജയിയായി ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കപ്പെട്ടിട്ട് ആഴ്ചകളായി. എന്നാൽ കാലിഫോർണിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതേയുള്ളൂ.ഏകദേശം 39 ദശലക്ഷം പേരുള്ള കലിഫോർണിയ യുഎസിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്.

ഏറ്റവും മന്ദഗതിയിൽ തിരഞ്ഞെടുപ്പ് ഫലങ്ങൾ കണക്കാക്കുക്കയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണിത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്, 2020ലെ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ഇവിടെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കും എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി; നാളെ തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കും; ജെപിസിയുടെ കാലാവധി നീട്ടില്ല
Next post ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്