December 12, 2024

‘ജനനനിരക്ക് കുത്തനെ ഇടിയുന്നു’; റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരിഗണനയിൽ

Share Now

റഷ്യയിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നത് പരിഹരിക്കാൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം പരിഗണനയിൽ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെൻ്റിൻ്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്‌റ്റാനിയയാണ് ഇത് സംബന്ധിച്ച നിവേദനം പരിഗണിക്കുന്നത്. ജനനനിരക്ക് കൂട്ടുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

ജോലിക്കിടയിലെ ഒഴിവുവേളകളിൽ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന’ ആഹ്വാനം പുട്ടിൻ നേരത്തെ നടത്തിയിരുന്നു. മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ൻ യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പക്ഷേ, രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നതെന്നും പുട്ടിൻ പറഞ്ഞു. അതേസമയം ജനനനിരക്ക് ഉയർത്താനുള്ള നടപടികൾ എടുക്കണമെന്നും പുട്ടിൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെ ലൈറ്റുകൾ അണച്ചും ഇന്റർനെറ്റ് വിച്‌ഛേദിച്ചും, പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണമെന്നാണ് നിർദേശങ്ങളിലൊന്ന്. വീട്ടമ്മമാർക്കു ശമ്പളം നൽകുക, അതവരുടെ പെൻഷനിലേക്കും വകയിരുത്തുക എന്നതും പരിഗണനയിലുണ്ട്. പങ്കാളികളുടെ ആദ്യ ഡേറ്റിന് സാമ്പത്തിക സഹായമായി 5000 റൂബിൾ ധനസഹായം നൽകുക, വിവാഹദിനം രാത്രി ഹോട്ടലിൽ ചെലവഴിക്കുന്നതിന് സർക്കാർ സഹായമായി 26,300 റൂബിൾ നൽകുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എക്സാലോജിക് – സിഎംആര്‍എല്‍ ഇടപാട് അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി; കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്എഫ്‌ഐഒയെ അനുവദിക്കരുതെന്ന് സിഎംആര്‍എല്‍
Next post വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്