December 12, 2024

ധീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ബിജെപി

Share Now

കള്ളിക്കാട് പഞ്ചായത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേത്യത്വത്തിൽ ഹെലികോപ്കടർ അപകടത്തിൽ അന്തരിച്ച സംയുക്തസേനാ മേധാവി വിപിൻ റാവുത്തിനും ജവാൻമാർക്കും
ശ്രദ്ധാജ്ഞലി അർപ്പിച്ചു. കള്ളിക്കാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ ദീപം കൊളുത്തി പുഷ്‌പാർച്ചന നടത്തി.

തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു വി രാജേഷ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ആർ വിജയൻ , ഭാരതീയ ജനതാ പാർട്ടി കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് വിജുകുമാർ , ജനറൽ സെക്രട്ടറി ദിലീപ്കുമാർ , വൈസ് പ്രസിഡൻറ് രാമചന്ദ്രൻ ,സെക്രട്ടറി സുധീഷ് , രാഷ്ട്രിയവികലാംഗ സംഘ് സംസ്ഥാന സമിതി അംഗം കള്ളിക്കാട് രാജേഷ്,എൻ ഡി എ കള്ളിക്കാട് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ശ്യാം ലൈജു, കെ കെ സി സംസ്ഥാന സെക്രട്ടറി സോമശേഖരൻ , പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളയ എസ് എസ് അനില, ശ്രീകലറിട്ടയേഡ് ആർമി ഉദ്യോഗസ്ഥരായ കള്ളിക്കാട് രവി ,സതീഷ്, സുനിൽ കുറ്റിച്ചൽ എന്നിവരും നാട്ടുക്കാരും ചടങ്ങിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഊർജ്ജ സംരക്ഷണ ദ്വിദിന ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.
Next post 30 കിലോ കഞ്ചാവ് അടച്ചിട്ട വീട്ടിൽ നിന്നും കണ്ടെടുത്തു