November 13, 2024

വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

Share Now

കാട്ടാക്കട:പട്ടകുളം സ്‌കൂളിന് സമീപം വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.നെയ്യാർ ഡാം പെരുംകുളങ്ങര സ്മിത ഭവനിൽ രാധിക മണി(61)നെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പട്ടകുളം അജിത് വിഹാറിൽ വാടകക്ക് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആണ് സംഭവം.വാടക വീടിന് സമീപത്തെ പുറത്തെ അടുക്കളയും ഇപ്പോൾ വിറകുപുരയുമായ മുറിയിലാണ് മൃതദേഹം കണ്ടത്.ഈ സമയം മരുമകളും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ദേഹത്തു സ്വയം മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയെന്നാണ്‌ പൊലീസ് പറയുന്നത്.
ഇവരുടെ ഭർത്താവും, മകളും മരിച്ചതും ആത്മഹത്യ ചെയ്താണ്.അസുഖങ്ങൾ ഇവരെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു. .ഭർത്താവ്:പരേതനായ ശശിധരൻ നായർ.മകൻ:ദിലീപ്.മരുമകൾ:ബീന.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാർബൺ ന്യൂട്രൽ കാട്ടാക്കടയ്ക്കായി വിദ്യാർത്ഥി ഉച്ചകോടി
Next post ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു