November 13, 2024

വൈദ്യുതി തകരാർ: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്‌ട്രേഷൻ മുടങ്ങി യുപിഎസ്സും പണിമുടക്കി

Share Now


കാട്ടാക്കട: കനത്ത മഴയിൽ  ഇടി മിന്നലിൽ മിനി സിവിൽ സ്റ്റേഷനിൽ  വൈദ്യുതി തകരാർ സംഭവിച്ചു.ഇതോടെ താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, മോട്ടോർ വാഹന വകുപ്പ് ഉൾപ്പടെ പ്രവർത്തനം തടസ്സപ്പെട്ടു. കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ ചൊവ്വാഴ്ച രാവിലെ രജിസ്‌ട്രേഷൻ നടപടികൾ മുടങ്ങി. തിങ്കളാഴ്ച മുതലുള്ള വൈദ്യുതി തകരാർ കാരണം  യു പി എസ്സും പിന്നീട്‌ പ്രവർത്തന രഹിതമായി. ചൊവാഴ്ച ഉച്ചയോടെയാണ് വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. അതേ സമയം യുപിഎസ് തകരാർ പരിഹരിക്കാൻ കഴിയാതായതോടെ  രജിസ്‌ട്രേഷൻ നടപടികൾ ഒന്നും നടത്താനായില്ല.തുടർന്ന് സബ് രജിസ്ട്രാർ ഇടപെട്ട് വിദഗ്ദ്ധരെ ബന്ധപ്പെട്ട് താത്കാലിക പരിഹാരം കണ്ടു.തുടർന്ന്  ഉച്ചയ്ക്ക് ശേഷം പ്രവർത്തനങ്ങൾ ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മഴയിലും ഇടിമിന്നലിലുമാണ് സിവിൽ സ്റ്റേഷനിലെ വൈദ്യുതി മുടങ്ങിയത്.  മഴയിൽ മിനി സിവിൽ സ്റ്റേഷനിൽ വൈദ്യുതി തടസം ഉണ്ടാകുന്നത് പതിവാണ്. താലൂക്കോഫീസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സെർവറുകൾ തകരാറിലാകുന്നതോടെ സേവനങ്ങൾ തടസപ്പെടുന്ന സ്ഥിതിയുമുണ്ട്.  

Leave a Reply

Your email address will not be published. Required fields are marked *

Previous post കനത്ത മഴയിൽ സബ് രജിസ്റ്റർ ഓഫീസിൽ വെള്ളം കയറി..
Next post ഫോണിൽ അസഭ്യം വിളിച്ചു എന്നാരോപിച്ചു ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനം