പട്ടികജാതി മോർച്ച അയ്യങ്കാളി ജന്മദിനാഘോഷം നടത്തി
പെരുങ്കടവിള:പട്ടികജാതി മോർച്ച പാറശ്ശാല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം നടത്തി. പട്ടികജാതി മോർച്ച പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ആലത്തൂർ ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി മോഹൻറോയ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .
കേരളത്തിലെ പട്ടികജാതി വിഭാഗക്കാ രുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അക്ഷീണം പോരാടിയ നവോത്ഥാന നായകനാണ് മഹാത്മാ അയ്യങ്കാളിയെന്നും പട്ടികജാതിക്കാരെ ചൂഷണം ചെയ്ത് അവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ കേരള സർക്കാർ തട്ടിയെടുക്കുന്ന അവസ്ഥയിൽ അയ്യങ്കാളി പുനർജനിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ബി ജെ പി പാറശ്ശാല നിയോജക മണ്ഡലം പ്രസിഡൻ്റ് എം പ്രദീപ് അഭിപ്രായപ്പെട്ടു . അയ്യൻകാളിയുടെ ജന്മദിനമായ ചിങ്ങമാസത്തിലെ അവിട്ടം നക്ഷത്രത്തിൽ പട്ടികജാതി മോർച്ച മോർച്ച പാറശ്ശാല നിയോജകമണ്ഡലം കമ്മിറ്റി കുന്നത്തുകാൽ ജംഗ്ഷനിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത് .
കർഷകമോർച്ച തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ നാറാണി സുധാകരൻ,ബിജെപി നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി മണവാരി രതീഷ് ,ബിജെപി കുന്നത്തുകാൽ മേഖലാ കമ്മിറ്റി അധ്യക്ഷൻ സജി വർണ്ണ ,പാലിയോട് മേഖലാ കമ്മിറ്റി അധ്യക്ഷൻ ഓംകാർ ബിജു , പാറശ്ശാല മേഖലാ കമ്മിറ്റി അധ്യക്ഷൻ രതീഷ് കൃഷ്ണ,കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ ജി എസ് ബിനു, ചെറിയകൊല്ല വാർഡ് മെമ്പർ ചെറിയ കൊല്ല പ്രദീപ്, പാറശ്ശാല നിയോജക മണ്ഡലം മീഡിയസെൽ കൺവീനർ സജിചന്ദ്രൻ , കുന്നത്തുകാൽ മേഖലാ കമ്മിറ്റി ജനറൽ സെക്രട്ടറി ജയപ്രസാദ്,മണ്ഡലം കമ്മറ്റി അംഗമായ മാണിനാട് സന്തോഷ് ,ബിജെപി നേതാക്കന്മാരായ ചിമ്മണ്ടി മഹേഷ്,മോഹനചന്ദ്രൻ ,മാണിനാട് വിനോദ് എന്നിവർ സംസാരിച്ചു.