പരിസ്ഥി ലോല കരട് വിജ്ഞാപനം നടപ്പായാൽ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കും
——–
കോട്ടൂരിൽ ആദിവാസികൾ ഉൾപ്പടെ ജനകീയ സമിതി പന്തം കൊളുത്തി പ്രകടനം നടത്തി
കോട്ടൂർ :
കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ലോല കരട് വിജ്ഞാപനം നടപ്പായാൽ കോട്ടൂർ ആയിരം വര്ഷം കഴിഞ്ഞാലും വികസനമില്ലാതെ മുരടിക്കും. ആളുകളുടെ ജീവിതപുരോഗതിക്കും ശോഷിപ്പുണ്ടാകുമെന്നു ജനകീയ സമിതി.കേന്ദ്രസർക്കാരിന്റെ വിജ്ഞാപനത്തിനെതിരെ കുറ്റിച്ചൽ പഞ്ചായത്തു നിവാസികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി നേതാക്കൾ സംസാരിക്കുകയായിരുന്നു.പുതിയ കെട്ടിടങ്ങൾക്കോ കൃഷി ചെയ്യാനോ ഒന്നും സാധിക്കാത്ത അവസ്ഥ സംജാതമാകും ഇത് പ്രദേശത്തെ സാധാരക്കാരുടെ സ്വപ്നങ്ങൾക്കു വിഘാതം ഉണ്ടാക്കുന്നത് എന്നും ജനകീയ സമിതി അഭിപ്രായപ്പെട്ടു.
നേരിട്ട് എത്തി കാര്യങ്ങൾ പഠിക്കാതെ ജനങ്ങളുടെ ആവാസവ്യവസ്ഥിതിയെ മനസിലാക്കാതെയുള്ള ഈ റിപ്പോർട്ടും കരടും പുനഃപരിശോധിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ചുള്ള ആശങ്കയും നിർദേശങ്ങളും കേന്ദ്ര സംസ്ഥാന സർക്കാരുകളെ അറിയിക്കുമെന്നും സമിതിക്കു പറഞ്ഞു.നടപടി പുനഃപരിശോധിക്കാത്ത പക്ഷം എല്ലാ കക്ഷിരാഷ്ട്രീയ സംഘടകളെയും ഒരുമിപ്പിച്ചു കൊണ്ട് അമ്പൂരിയിലും ,കള്ളിക്കാടും നടന്നതുപോലെ ഹർത്താൽ ഉൾപ്പടെയുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും സമിതി നേതാക്കൾ പറഞ്ഞു.ജില്ലയിൽ കുറ്റിച്ചൽ,ആര്യനാട്,കള്ളിക്കാട്,അമ്പൂരി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെയാണ് പരിസ്ഥിതി ലോല പ്രദേശമാക്കി കൊണ്ട് കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയത്.വിജ്ഞാപനം ഇറങ്ങിയതുമുതൽ വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.രാത്രി എട്ടുമണിയോടെ കാവടി മൂലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ബഹുജന പ്രക്ഷോഭമായി.