
കാട്ടാക്കട ഊറ്റുകുഴിയിൽ പുലിയെ കണ്ടതായി അഭ്യൂഹം
പുലിയുടേതെന്നു കരുതുന്ന കാൽപാടുകൾ കണ്ടെത്തി
കാട്ടാക്കട: കാട്ടാക്കട മംഗലക്കൽ മണ്ഡപത്തിൻകടവ് റോഡിലെ ചാരുപാറ കഴിഞ്ഞു ഊറ്റുകുഴിയിൽ ആണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത് പുലിയെ കണ്ട ദമ്പതികൾ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ വന്നു വിവരം പറയുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആണ് സംഭവം .ചാരുപാറ സ്വദേശി ക്രിസ്തുദാസിന്റെ പുരയിടത്തിലൂടെ പോകുന്നത് കണ്ടതായും പറയുന്നു. പുലിയെപ്പോലുള്ള ഒരു ജീവി ഓടിപ്പോയതായി ആണ് ഇവർ എല്ലാം കണ്ടത്. ഇതിനിടെ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും വിഫലമായി. എന്നാൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ സ്ഥലത്തു കണ്ടെത്തിയിട്ടുണ്ട്. പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി തിരികെ പോയി . കഴിഞ്ഞ മാസം അവസാന വാരം മാറനല്ലൂർ പാറക്കുഴിയിലും പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. തുടർന്ന് വനം വകുപ്പ് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു ജീവിയേയും കണ്ടെത്തിയില്ല. എന്നാൽ മാർച്ച് 22- ന് വിളവൂർക്കൽ പഞ്ചായത്തിലെ മൂലമണ്ണിൽ പ്രദേശത്തുകാരെ പുലിപ്പേടിയിലാഴ്ത്തിയ ഒരു കാട്ടുപൂച്ചയെ നാട്ടുകാർ തന്നെ കെണിവെച്ച് പിടിക്കൂടി വനം വകുപ്പിനെ ഏൽപ്പിച്ച സംഭവവുമുണ്ടായി.അതെ സമയം അന്ന് കണ്ടാ കാൽപാടുകളിൽ നിന്നും വ്യത്യസ്തമായ കാൽ പാടുകളാണ് ഇപ്പോൾ കാട്ടാക്കടയിൽ കണ്ടെത്തിയിരിക്കുന്നത്
Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.