പ്രസവശേഷം യുവതിയുടെ മരണം ആശുപത്രി അധികൃതരുടെ വീഴചയെന്നു ബന്ധുക്കൾ
വിളപ്പിൽശാല
പ്രസവശേഷം യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ്
എന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകി. പേയാട് ചെറുകോട് പ്രയാഗിൽ പ്രമോദ് ചന്ദ്രൻ – ജയശ്രീ ദമ്പതികളുടെ മകൾ ഗായത്രി ചന്ദ്രൻ്റെ (27) മരണത്തിലാണ് ദുരൂഹത ആരോപിച്ച് പിതാവ് കരമന പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ 19 ന് ഒൻപതു മാസം
ഗർഭിണിയായ ഗായത്രിയെ ശർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ
തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് 6ന്
ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 9 ന് വയറുവേദന മൂർശ്ചിച്ച്
ബോധരഹിതയായി നിലത്ത് വീഴുന്നതുവരെ ഡോക്ടർ തിരിഞ്ഞു നോക്കിയില്ലെന്ന്
പരാതിയിൽ പറയുന്നു.രാത്രി 9.30 ന് ഗായത്രിയെ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന്
ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനെ പുറത്തെടുത്തു.കുഞ്ഞിന് കഫക്കെട്ടു അനുഭവപ്പെട്ടതിനാൽ നഴ്സറിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രി അധികൃതർ ഈ വിവരങ്ങൾ ബന്ധുക്കളെഅറിയിച്ചു. രാത്രി 12 ന് ഗായത്രിയുടെ നില ഗുരുതരമെന്നും എത്രയും വേഗം എസ്
എ റ്റി ആശുപത്രിയിൽ എത്തിക്കാനും ആശുപത്രിയിൽ നിന്ന് ഡോക്ടർ നിർദ്ദേശിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി ഒരു മണിയോടെ എസ്എറ്റിയിൽ എത്തിച്ചെങ്കിലും വെൻ്റിലേഷൻ്റെ
അപര്യാപ്തത ചൂണ്ടിക്കാട്ടി ഇവരെ തിരിച്ചയച്ചു. തുടർന്ന് പുലർച്ചെ അഞ്ച്
മണിയോടെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 10.30 ന് മരണം സംഭവിക്കുകയായിരുന്നു. ഗായത്രിയെ സ്ഥിരമായി പരിശോധിച്ചിരുന്ന സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കൃത്യനിർവഹണത്തിലെ അനാസ്ഥ ചൂണ്ടിക്കാണിച്ചാണ്പിതാവ് പരാതി നൽകിയിട്ടുള്ളത്. ഷൈനുവാണ് ഗായത്രിയുടെ ഭർത്താവ്.ഗായത്രിയുടെ കുഞ്ഞ് സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.