കെ.പ്രസന്നകുമാരി(59,റിട്ട.എസ്.ഐ.എഫ്.എൽ.,തൃശൂർ)നിര്യാതയായി
മലയിൻകീഴ് : പേയാട് ബി.പി.നഗർ തുളസി പ്രസാദത്തിൽ തുളസിനായരുടെ(റിട്ട.സുബേദാർ അസം റൈഫിൾസ്,എ.ആർ.ഇ.ഡബ്ളിയു.എ.ജനറൽ സെക്രട്ടറി) ഭാര്യകെ.പ്രസന്നകുമാരി(59,റിട്ട.എസ്.ഐ.എഫ്.എൽ.,തൃശൂർ)നിര്യാതയായി.മക്കൾ :വിഷ്ണു.ടി.നായർ(ടി.സി.എസ്),പി.വീണ(ഐ.ഐ.ടി.ചെന്നെ).മരുമക്കൾ :ആർ.കെ.കൃഷ്ണേന്ദു,ജെ.ബിജയ്(ഐ.ഐ.ടി.ചെന്നെ).സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8ന്.
ബസ് ഓപ്പറേറ്റിങ് മാനേജര്‍ കുഴഞ്ഞുവീണ് മരിച്ചു
പേയാട്: സ്വകാര്യ ബസ് സര്‍വ്വീസിന്റെ ഓപ്പറേറ്റിങ് മാനേജര്‍ ഓഫീസിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഉണ്ടായ അസ്വസ്ഥതയെ തുടർന്നു ആശുപത്രിയിലേക്ക് പോകുംവഴി വാഹനത്തിൽ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര ചായ്‌ക്കോട്ടുകോണം എസ്.ബി.കോട്ടേജില്‍ ദീപക്(45)ആണ് മരിച്ചത്. കുണ്ടമണ്‍ഭാഗം ശങ്കരന്‍നായര്‍...