മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്‌കാരം പ്രശസ്ത ഓങ്കോളജി സര്‍ജന്‍ ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. തോമസ് വറുഗീസ് മുംബൈയില്‍ വച്ച് നടന്ന...
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും ഒട്ടേറെ സാധ്യതകളുമുള്ള ഗ്ലാമ്പിങ് സൗകര്യമൊരുക്കുന്നതിന് സിപോഡ്സ്...
അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം. സ്പോർട്സ് ടെക്നോളജി, സയൻസ്, അനലിറ്റിക്സ്, എൻജിനിയറിങ്ങ്,...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ ഏറ്റവും നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ ത്രസിപ്പിച്ച താരമാണ് ഇന്റർനാഷണൽ മാസ്റ്ററായ ജുബിൻ...
ഗ്ലാം സ്റ്റുഡിയോയുടെ പുതിയ സലൂൺ ആലുവയിൽ ആരംഭിച്ചു
ആലുവ: ഇന്ത്യയിലെ അതിവേഗം വളരുന്ന സലൂൺ ബ്രാൻഡായ ഗ്ലാം സ്റ്റുഡിയോയുടെ ഏറ്റവും പുതിയ സലൂൺ കൊച്ചിയിലെ ആലുവയിൽ തുറന്നു. നടി അനുമോളും ഫ്രാഞ്ചൈസി ഉടമ ഒമർ യാസീനും ചേർന്ന് ഔട്ട് ലെറ്റ് ഉദ്ഘാടനം ചെയ്തു...
ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്
കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും നിക്ഷേപകരേയും ആകര്‍ഷിക്കുന്നതിന് ഫിന്‍ലന്‍ഡ് സാമ്പത്തിക കാര്യ...
കുരുന്നുകൾക്ക് കരുതലായി എക്സൈസ് സംഘം
കാട്ടാക്കട: അങ്കണവാടിയിൽ വെറും നിലത്ത് കിടന്നുറങ്ങിയ കുരുന്നുകൾക്ക് ഇനി മെത്തയിൽ സുഖമായി കിടക്കാം.എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് ഈ കാരുണ്യ പ്രവർത്തനം നടത്തി മാതൃക കാട്ടുന്നത്. അമ്പൂരിയിലെ ചാക്കപ്പാറ മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിനിടെ അംഗൻവാടിയിൽ...
വീടില്ലാത്ത ഇരുന്നൂറോളം പേർക്ക് വീട് ലഭ്യമാക്കിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സ്വന്തം വീട് കൈവിട്ടു പോകുന്ന സ്ഥിതിയിൽ
കുറ്റിച്ചൽ: വീടില്ലാത്ത ഇരുന്നൂറോളം പേർക്ക് വീട് ലഭ്യമാക്കിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സ്വന്തം വീട് കൈവിട്ടു പോകുന്ന സ്ഥിതിയിൽ.കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പരുത്തിപ്പള്ളിചന്ദ്രന്‍-68 ന്‍റെ വീടാണ് ബാങ്ക് ജപ്തി ചെയ്യാന്‍ നടപടികളാരംഭിച്ചത്. ഒന്നര പതിറ്റാണ്ട് ...
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കുത്തകകളുടെ ശ്രമമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
നുണ പ്രചരണങ്ങളിലൂടെ കേരളത്തിലെ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കുത്തകകളുടെ ശ്രമമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ കോളെജിനെ ആർ.പരമേശ്വരൻപിള്ള സ്മാരക ആർട്ട്സ്&സയൻസ് കോളെജെന്ന് പുനർനാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സാമ്പത്തിക രംഗത്ത് ശക്തമായ അടിത്തറയുള്ള സഹകരണ പ്രസ്ഥാനം വിദ്യാഭ്യാസആരോഗ്യ മേഖകളിലും മുന്നേറുന്നത് പലർക്കും സഹിക്കുന്നില്ല.സഹകരണ സർവ്വകലാശാലതന്നെ സ്ഥാപിക്കാൻ ഉതകും വിധം ഈ പ്രസ്ഥാനം മാറിയിരിക്കുന്നതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സഹകരണയൂണിയൻ ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ,ആനാവൂർ നാഗപ്പൻ,ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് കുമാർ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ ആർ.രാമു,ബി.വിദ്യാധരൻകാണി,ബി.എസ്.ചന്തു,കിക്മ ബി.സ്കൂൾ ഡയറക്ടർ ഡോ.എസ്.രാകേഷ് കുമാർ,പ്രിൻസിപ്പൽ ഡോ.എൽ.വിൻസന്റ്,അഡിഷണൽ രജിസ്ട്രാീർ ഗ്ലാഡി പുത്തൂർ എന്നിവർ സംസാരിച്ചു