December 2, 2024

പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി മനോജ് എബ്രഹാം പതാക ഉയര്‍ത്തി

പോലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.ധീരസ്മൃതിഭൂമിയില്‍ എ.ഡി.ജി.പി മനോജ് എബ്രഹാം ദേശീയ പതാക ഉയര്‍ത്തി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മധുരം വിതരണം ചെയ്തു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു.