
ജിവി രാജയിൽ ഫുട്ബോൾ അക്കാദമി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.
അരുവിക്കര : അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ‘ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബുമായി ‘ സഹകരിച്ച്, ജി വി രാജായിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ അനുബന്ധ പരിപാടികളുടെ ഉദ്ഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും അഡ്വ: ജി. സ്റ്റീഫൻ എം എൽ എ നിർവ്വഹിച്ചു.
ജൂനിയർ സീനിയർ കാറ്റഗറിയിലായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന അക്കാദമിക്കാണ് രൂപം നൽകിയിരിക്കുന്നത്. അക്കാദമിക്ക് ആവശ്യമായ താമസവും ഭക്ഷണവും, സ്വിമ്മിംഗ് പൂൾ, മൾട്ടി ഫിറ്റ്നെസ് സെന്റർ , ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിംഗ് സിസ്റ്റം അടക്കം എല്ലാ സൗകര്യങ്ങളും ഉന്നത നിലവാരമുള്ള പരിശീലകരും അക്കാദമിക്ക് കീഴിൽ ഉണ്ടാകും.

അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു അധ്യക്ഷനായ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ മുഹമ്മദ് റഫീഖ് ജെഴ്സി പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ: പ്രദീപ് സി എസ് , ജനപ്രതിനിധികൾ,സ്പോർട്സ് വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, കായിക താരങ്ങൾ, അധ്യാപകർ പരിശീലകർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.–
More Stories
“ആറന്മുള വള്ളസദ്യക്കായി പുറപ്പെട്ട ചുണ്ടൻവള്ളം മറിഞ്ഞ് കർണ്ണാടയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റർ മുങ്ങി മരിച്ചു”, എന്നൊരു വാർത്താകോളത്തിൽ ഒതുങ്ങി പോകേണ്ടതായിരുന്ന ക്രിക്കറ്റർ!
രാജസ്ഥാനിൽ ജനിച്ച്, കർണ്ണാടകയിലേക്ക് കുടിയേറിപാർത്ത മലയാളി. സ്റ്റേഡിയത്തിലെ സ്പ്രിംങ്കളർ സിസ്റ്റത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന എഞ്ചിനീയറായ അച്ഛനൊപ്പം ചരിത്രമുറങ്ങുന്ന ബാംഗ്ലൂർ ചിന്നസ്വാമിയിലൂടെ കാൽവെച്ചു നടന്നു തുടങ്ങിയവൻ.കർണാടയ്ക്കായി അരങ്ങേറിയ വർഷം...
BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്ട്രേലിയക്ക് രാജകീയ എൻട്രി
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ...
രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം
ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ടീം പരിതാപകരമായ കാണുന്ന ഏക ഇന്ത്യൻ താരമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. നാളുകൾ ഏറെയായി ടീമിൽ മോശമായ പ്രകടനമാണ്...
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്കെതിരെ പാകിസ്ഥാന് വീണ്ടും രംഗത്ത്, കടുത്ത നിലപാട്
ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ന് മുന്നോടിയായി ഇന്ത്യയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വി. 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി...
അന്താരാഷ്ട്ര കായിക ഉച്ചകോടി: അക്കാഡമിക് പേപ്പറുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കായിക സമ്പദ് വ്യവസ്ഥ എന്ന പ്രമേയത്തിൽ ഈ മാസം 26ന് സംഘടിപ്പിക്കുന്ന അക്കാദമിക് സമ്മിറ്റിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ അവസരം....
ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ കേരള വനിത ടീമിന് രണ്ടാം സ്ഥാനം
രാജസ്ഥാൻ; രാജസ്ഥാനിലെ ബികാനേറിൽ വെച്ച് നടന്ന 14 മത് ഫെഡറേഷൻ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതാ ടീമിന് രണ്ടാം സ്ഥാനം. സൂപ്പർ ഫൈനൽ മത്സരത്തിൽ...