March 22, 2025

ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച സംഭവം; അമേരിക്കയോട് ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം

Share Now

അമേരിക്കയില്‍ നിന്ന് തിരിച്ചയച്ച ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചതില്‍ ആശങ്ക അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. കുടിയേറ്റക്കാരോട് മോശമായി പെരുമാറരുതെന്നും അമേരിക്കയെ ധരിപ്പിച്ചതായി വിക്രം മിസ്രി വ്യക്തമാക്കി.

അമേരിക്കയില്‍ നിന്ന് തിരിച്ചയച്ച ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചതില്‍ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റ പ്രതികരണം. മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിഷയം യുഎസ് അധികാരികളെ ധരിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം അമേരിക്കന്‍ നടപടിയെ ന്യായീകരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. വിഷയം പാര്‍ലമെന്റിന് പുറത്തേക്ക് ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

ഇന്ത്യയില്‍ നിന്നും അനധികൃതമായി കുടിയേറിയ 487 പേരെ കൂടി തീരികെ അയക്കാനുണ്ടെന്നും, യുഎസുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

Previous post ഡൽഹിയിൽ എഎപിക്ക് അടിപതറുന്നു; ബിജെപി ലീഡ് കേവലഭൂരിപക്ഷം കടന്നു
Next post സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർധനവിന് സാധ്യത; ജാഗ്രതാ നിർദേശം