November 13, 2024

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറ് മാസത്തെ വിസ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

Share Now

സംഘർഷഭരിതമായ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ആറ് മാസത്തെ വിസ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. ഇപ്പോഴത്തെ സാഹചര്യത്തിൽ ദീർഘകാല പദ്ധതികൾ ആവിഷകരിക്കുന്നത് ഉചിതമല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അഫ്ഗാനില്‍ നിന്ന് ഇന്ത്യ ഇതുവരെ 552-ല്‍ അധികം പേരെയാണ് രക്ഷപ്പെടുത്തിയത്. കാബൂളില്‍ നിന്നും ദുഷാന്‍ബെയില്‍നിന്നുമായിരുന്നു ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതില്‍ 262-ല്‍ അധികം പേര്‍ ഇന്ത്യക്കാരായിരുന്നു.

അഫ്ഗാനിൽ നിന്നുള്ളവർക്ക് ഇ വിസ ഉപയോഗിച്ച് മാത്രമേ രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുള്ളൂ എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയ‌ം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിൽ കഴിയുന്നവരുടെ പാസ്പോർട്ട് രേഖകൾ താലിബാൻ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്നായിരുന്നു ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹന കൈമാറ്റത്തിന് ബാങ്ക് എൻ. ഒ.സിക്കു വേണ്ടി ഇനി അലയേണ്ട . മന്ത്രി ആന്റണി രാജു
Next post നിഷില്‍ അധ്യാപക ഒഴിവ്