January 16, 2025

രാമായണത്തിലെ “രാവണൻ” അന്തരിച്ചു.

Share Now

അരവിന്ദ് ത്രിവേദി അരങ്ങൊഴിഞ്ഞു

രാമായണത്തിലെ രാവണൻ അന്തരിച്ചു.എണ്പതുകളിൽ ദൂരദർശനിൽ രാമനന്ദ സാഗർ അണിയിച്ചൊരുക്കിയ രാമായണം എന്ന പുരാണ സീരിയൽ കഥയിലെ രാവണനെ അവസ്മരണീയമാക്കിയ അരവിന്ദ് ത്രിവേദി 88 അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളിൽ ചികിത്സയിലായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം. 300 ൽ ഏറെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഗുജറാത്തി നാടകങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

പ്രശസ്ത ടി വി ഷോ വിക്രമും വേതാളവുമെന്ന സീരിയലിലും മികവുറ്റ അഭിനയ പാടവം കാഴ്ചവെച്ച കലാകാരനായിരുന്നു അരവിന്ദ് ത്രിവേദി.

വർഷങ്ങൾക്കിപ്പുറം രാഷ്ട്രീയത്തിലും അദ്ദേഹം തിളങ്ങി.ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ഗുജറാത്തിലെ സബർകണ്ഠയിൽനിന്ന് മത്സരിച്ച അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 1991 മുതൽ 1996 വരെ അദ്ദേഹം ലോക്‌സഭാംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്രിസ്ത്യൻ കോളേജ് കൂട്ടായ്മയുടെ പ്രവർത്തനം പ്രശംസനീയം എം. വിൻസെന്റ്. എം. എൽ. എ.
Next post പ്ലസ് വൺ അലോട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ട : മന്ത്രി വി ശിവൻകുട്ടി