March 27, 2025

പൊലീസ് ആസ്ഥാനത്തെ ക്ലർക്ക്. ഇനി മുതൽ മിന്നു.ഐ.എ.എസ് ആയ് മാറും.

Share Now

പൂവച്ചൽ:സിവിൽ സർവ്വീസിൽ 150 റാങ്ക് നേടിയ പൊലീസ് ആസ്ഥാനത്തെ ക്ലർക്ക്. ഇനി മുതൽ മിന്നു.ഐ.എ.എസ് ആയ് മാറും.

ആത്മ സമർപ്പണത്തിന്റെ പെൺതിളക്കംമാണ് മിന്നുവിലൂടെ പൂവച്ചലിന് ലഭിച്ചിരിക്കുന്നത്.മലയോര ഗ്രാമീണ മേഖലയിൽ നിനഹ്മം ഇത്തരത്തിൽ ഉന്നത പദവിയിലെത്തുന്ന വ്യക്തിത്വമായ് മാറുകയാണ് മിന്നു.
പൂവച്ചൽ മുളമൂട്‌ പരേതനായ പോൾരാജിന്റേയും മിനി പ്രഭയുടേയും മകളാണ് മിന്നു.നൂറ്റി അമ്പതാം റാങ്കോടെയാണ്‌ മുളമൂട്‌ എന്ന കൊച്ച്‌ ഗ്രമത്തിന്റെ യശസ്സ്‌ ഉയർത്തി മിന്നു മിന്നും താരമായത്‌. ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾക്കിടയിലാണ് സിവിൽ സർവ്വീസ് എന്ന സ്വപ്നം ഈ മിടുക്ക് സ്വന്തമാക്കിയത്.പൊലീസുകാരനായിരുന്ന അച്ഛന്റെ പ്രചോദനവും ഒപ്പം പൊലീസ് ആസ്ഥാനത്തെ ക്ലർക്ക് ജോലിയും മിന്നുവിന് സ്വപ്‌ന സാക്ഷാത്ക്കാരത്തിന് കൂട്ടായി.ജോഷിയാണ് ഭർത്താവ്‌.

Leave a Reply

Your email address will not be published. Required fields are marked *

Previous post എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ.
Next post വനിതാ സംവരണ ബിൽ പാസാക്കുന്നതിന് സിപിഐ ജനകീയ കൂട്ടായ്മ