December 12, 2024

‘നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു’ : പ്രിയങ്ക ​ഗാന്ധി

Share Now

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നുവെന്ന് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. പാർലമെന്റിൽ അതിശക്തയായ പോരാളിയായി മാറുമെന്നും അക്കാര്യം ഉറപ്പ് നൽകുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.

പാർലമെന്റിൽ ഇപ്പോൾ തന്നെ ശക്തമായ പ്രതിപക്ഷമാണുള്ളതെന്നും പ്രിയങ്കഗാന്ധി കൂട്ടിച്ചേർത്തു. പാർലമെന്റിൽ തന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകൾ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. രാഹുലിന്റെ ഭൂരിപക്ഷം മറികടക്കുമോയെന്ന് കണ്ടറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്
Next post പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; പൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി