റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത എൻസിസി കേഡറ്റുകൾക്ക് ഗവർണർ സ്വീകരണം നൽകി
ന്യൂഡൽ ഹിയിൽ ഈ വർഷം (2022) നടന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എൻസിസി കേഡറ്റുകൾക്കായുള്ള സ്വീകരണം (ഗവർണേഴ്സ് അറ്റ് ഹോം) ഇന്നു (ഫെബ്രുവരി 15) രാജ്ഭവനിൽ നടന്നു. പരിപാടിയിൽ എൻസിസി കേഡറ്റുകൾ റിപ്പബ്ലിക്ദിന ക്യാമ്പിൽ അവരുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവെച്ചു. ബഹുമാനപ്പെട്ട ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ കേഡറ്റുകളുടെ നേട്ടങ്ങളെ അനുമോദിക്കുകയും അവരുടെ നല്ല പ്രവർത്തനങ്ങൾ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കേഡറ്റുകളിൽ ദേശീയതയുടെയും സാമൂഹിക സേവനത്തിന്റെയും അവബോധം വളർത്തിയതിന് എൻ.സി.സി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. മെഡൽ ജേതാക്കൾക്ക് ബഹുമാനപ്പെട്ട ഗവർണർ പ്രത്യേക പ്രോത്സാഹനം നൽകി.
More Stories
എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം, ചെലവ് 2,400 കോടി രൂപ; കശ്മീരിലെ ‘Z’ മോഡ് തുരങ്കം മോദി ഉദ്ഘാടനം ചെയ്തു
രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർഗിൽ 2,400 കോടി രൂപ ചെലവിലാണ് Z...
മോചനം കാത്ത് നിമിഷ പ്രിയ : തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡല്‍ഹി : യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടു. കുടുംബത്തിനു ബ്ലഡ് മണി നല്കി...
ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതം; ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കും; ഭാവഗായകന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതമായിരുന്നു പി ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവഗായകന് പി. ജയചന്ദ്രന്റെ മരണത്തിലെ അനുശോചനക്കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യത്യസ്ത ഭാഷകളിലായി...
‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി’;സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ
വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്തതിന് പിന്നാലെ പ്രതികരിച്ച് കുട്ടികളുടെ അമ്മ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതിയാണ് ഉള്ളതെന്നും സിബിഐയിൽ വിശ്വാസമില്ലെന്നും അമ്മ പറഞ്ഞു. തങ്ങളുടെ...
തിരുപ്പതി ക്ഷേത്രത്തിലെ അപകടം; തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയാണ് ധനസഹായം...
നയപ്രഖ്യാപനത്തിന്റെ പേരില്‍ തെരുവില്‍ പോര്; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ഡിഎംകെ സമരം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷവും വിജയിയും; തമിഴ് തായ് വിവാദം കത്തുന്നു
നയപ്രഖ്യാപനത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ ഡിഎംകെ. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലാ കേന്ദ്രങ്ങളിലും സമരംനടത്തുമെന്ന് പാര്‍ട്ടി അറിയിച്ചു. എന്നാല്‍, ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളും...