December 12, 2024

യോഗി ആദിത്യനാഥിനെതിരെ വധഭീഷണി; യുവതി അറസ്റ്റിൽ

Share Now

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയര്‍ത്തിയ യുവതി പിടിയില്‍. 24കാരിയായ ഫാത്തിമ ഖാന്‍ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നമ്പറില്‍ നിന്നാണ് ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിന് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

മുംബൈയിലെ താനെയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ബിഎസ്‌സി ബിരുദദാരിയാണ് യുവതിയെന്നാണ് റിപ്പോര്‍ട്ട്. പിതാവ് മരത്തടി കച്ചവടക്കാരനാണ്. മുംബൈ ട്രാഫിക് പൊലീസിനാണ് ബിജെപി മുഖ്യമന്ത്രിക്കെതിരെയുള്ള വധഭീഷണി വാട്‌സാപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ കിട്ടിയത്. 10 ദിവസത്തിനുള്ളില്‍ ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ ഗതിയാകുമെന്നായിരുന്നു ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘കൈയ് തന്നേച്ച് പോ.. രാഹുലേ…’ ഷാഫിക്കും രാഹുലിനും പിന്നാലെ കൈ നീട്ടി സരിൻ; അവഗണിച്ച് ഇരുവരും, കല്യാണ വീട്ടിലെ വീഡിയോ വൈറൽ
Next post ശബരിമല തീര്‍ഥാടനത്തിന് ഒരുങ്ങി കേരളം; ഭക്തര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തി; കാനനപാതകളില്‍ 13600 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി