ഫെയ്ജല്‍ ചുഴലിക്കാറ്റ്; അതീവ ജാഗ്രത നിര്‍ദ്ദേശം, 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി
തമിഴ്നാട്ടില്‍ ഫെയ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദ്ദേശം. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകളാണ് താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ടിയിരുന്ന അബുദാബി വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെങ്കിലും കാലാവസ്ഥ പൂര്‍വസ്ഥിതിയിലാകുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനഃരാരംഭിക്കും. ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് തങ്ങളുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും യാത്രക്കാരോട് ഇന്‍ഡിഗോ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബീച്ചുകളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജനങ്ങള്‍ കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയണം. വൈദ്യുതക്കമ്പി കാറ്റില്‍ പൊട്ടാനും മരങ്ങള്‍ കടപുഴകാനും സാധ്യതയുണ്ട്.
More Stories
എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം, ചെലവ് 2,400 കോടി രൂപ; കശ്മീരിലെ ‘Z’ മോഡ് തുരങ്കം മോദി ഉദ്ഘാടനം ചെയ്തു
രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർഗിൽ 2,400 കോടി രൂപ ചെലവിലാണ് Z...
മോചനം കാത്ത് നിമിഷ പ്രിയ : തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡല്‍ഹി : യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടു. കുടുംബത്തിനു ബ്ലഡ് മണി നല്കി...
ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതം; ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കും; ഭാവഗായകന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതമായിരുന്നു പി ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവഗായകന് പി. ജയചന്ദ്രന്റെ മരണത്തിലെ അനുശോചനക്കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യത്യസ്ത ഭാഷകളിലായി...
‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി’;സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ
വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്തതിന് പിന്നാലെ പ്രതികരിച്ച് കുട്ടികളുടെ അമ്മ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതിയാണ് ഉള്ളതെന്നും സിബിഐയിൽ വിശ്വാസമില്ലെന്നും അമ്മ പറഞ്ഞു. തങ്ങളുടെ...
തിരുപ്പതി ക്ഷേത്രത്തിലെ അപകടം; തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയാണ് ധനസഹായം...
നയപ്രഖ്യാപനത്തിന്റെ പേരില്‍ തെരുവില്‍ പോര്; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ഡിഎംകെ സമരം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷവും വിജയിയും; തമിഴ് തായ് വിവാദം കത്തുന്നു
നയപ്രഖ്യാപനത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ ഡിഎംകെ. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലാ കേന്ദ്രങ്ങളിലും സമരംനടത്തുമെന്ന് പാര്‍ട്ടി അറിയിച്ചു. എന്നാല്‍, ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളും...