‘ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമല്ല’; നിർണായക ഉത്തരവുമായി സുപ്രീംകോടതി
ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബിവി നാഗരത്ന, എൻകെ സിംങ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കപട വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ അതിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോളല്ലെന്നും സുപ്രീംകോടതി പറഞ്ഞു. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ഡൽഹിയിൽ നിന്നുള്ള സമാനമായ കേസ് റദ്ദാക്കിയും കോടതി ഉത്തരവ് പറഞ്ഞിരുന്നു.
മഹേഷ് ദാമു ഖരെ എന്നയാൾക്കെതിരെ വനിത എസ് ജാദവ് നൽകിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖാരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് 2008ലാണ്. വിവാഹ വാഗ്ദാനം നൽകിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ് വനിതയുടെ പരാതി. ഖരെയുടെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ട് പോകൽ പരാതി നൽകിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ പരാതി നൽകിയത്.
More Stories
എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാം, ചെലവ് 2,400 കോടി രൂപ; കശ്മീരിലെ ‘Z’ മോഡ് തുരങ്കം മോദി ഉദ്ഘാടനം ചെയ്തു
രാജ്യത്തിന്റെ സുപ്രധാന പദ്ധതിയായ Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ശ്രീനഗർ-ലേ ദേശീയ പാതയിലെ സോനാമാർഗിൽ 2,400 കോടി രൂപ ചെലവിലാണ് Z...
മോചനം കാത്ത് നിമിഷ പ്രിയ : തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടതായി റിപ്പോർട്ട്
ന്യൂഡല്‍ഹി : യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബവുമായി ഇറാന് പ്രതിനിധികള്‍ ബന്ധപ്പെട്ടു. കുടുംബത്തിനു ബ്ലഡ് മണി നല്കി...
ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതം; ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കും; ഭാവഗായകന്റെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതമായിരുന്നു പി ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവഗായകന് പി. ജയചന്ദ്രന്റെ മരണത്തിലെ അനുശോചനക്കുറിപ്പിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വ്യത്യസ്ത ഭാഷകളിലായി...
‘കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതി’;സിബിഐയിൽ വിശ്വാസമില്ല, നിരപരാധിത്വം തെളിയിക്കുമെന്ന് വാളയാർ കേസിലെ കുഞ്ഞുങ്ങളുടെ അമ്മ
വാളയാർ കേസിൽ മാതാപിതാക്കളെ പ്രതി ചേർത്തതിന് പിന്നാലെ പ്രതികരിച്ച് കുട്ടികളുടെ അമ്മ. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുന്ന രീതിയാണ് ഉള്ളതെന്നും സിബിഐയിൽ വിശ്വാസമില്ലെന്നും അമ്മ പറഞ്ഞു. തങ്ങളുടെ...
തിരുപ്പതി ക്ഷേത്രത്തിലെ അപകടം; തിരക്കിൽപ്പെട്ട് മരിച്ച ആറുപേരിൽ മലയാളിയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറ് പേർ മരിച്ച സംഭവത്തിൽ ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപയാണ് ധനസഹായം...
നയപ്രഖ്യാപനത്തിന്റെ പേരില്‍ തെരുവില്‍ പോര്; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ഡിഎംകെ സമരം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷവും വിജയിയും; തമിഴ് തായ് വിവാദം കത്തുന്നു
നയപ്രഖ്യാപനത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാന്‍ ഡിഎംകെ. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലാ കേന്ദ്രങ്ങളിലും സമരംനടത്തുമെന്ന് പാര്‍ട്ടി അറിയിച്ചു. എന്നാല്‍, ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളും...