March 22, 2025

‘സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം, കെജ്‍രിവാൾ പണം കണ്ട് മതി മറന്നു’; വിമർശിച്ച് അണ്ണാ ഹസാരെ

Share Now

ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി തിരിച്ചടി നേരിട്ടതിന് പിന്നാലെ പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷ വിമർശനവുമായി അണ്ണാ ഹസാരെ. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണം. കെജ്‍രിവാൾ പണം കണ്ട് മതി മറന്നുവെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. തൻ്റെ മുന്നറിയിപ്പുകൾ കെജ്‌രിവാൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.

കെജ്‍രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുൻപും വിമർശനമുന്നയിച്ചിരുന്നു. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി ലീഡ് ചെയ്യുന്നത്. 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്.

Previous post ഇസ്രയേലിന് ഇന്ത്യാക്കാരെ വേണം; വ്യവസായ മന്ത്രി നേരിട്ടെത്തും; തുറന്നിടുന്നത് പതിനായിരക്കണക്കിന് തൊഴിലവസരം; പറക്കാന്‍ തയാറായി എയര്‍ ഇന്ത്യ വിമാനങ്ങള്‍
Next post ഇതെങ്ങോട്ടാ എന്റെ പൊന്നേ….! സ്വർണവില 63000 കടന്നു; റെക്കോർഡ്