January 17, 2025

സഹോദരന്റെ മജ്ജ അനുയോജ്യം പക്ഷെ ഈ യുവാവിന് ചികിത്സ ചിലവ് കൂട്ടിയാൽ കൂടില്ല

Share Now


കാട്ടാക്കട:പഠനത്തിൽ മിടുക്കനായിരുന്ന കാട്ടാക്കട  രാഹുൽ ഭവനിൽ മുരളീധരൻ,ഷീജ ദമ്പതികളുടെ മകൻ മിഥുൻ ഇന്ന് ജീവിതം തിരികെ പിടിക്കാൻ രോഗത്തോട് പൊരുതുകയാണ്.2018 ൽ ബോധക്ഷയം വന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മിഥുന്റെ ഭാവി പ്രതീക്ഷകൾക്ക് മങ്ങലേറ്റു തുടങ്ങിയത്. പരിശോധനയിൽ അക്യൂട്ട് മൈലൂയിഡ് ലുക്കീമിയ ആന്നെന്നു സ്ഥിരീകരണം ഉണ്ടായി.പണയം വച്ചും വായ്പ്പയെടുത്തും സുമനസുകളുടെ സഹായവും ഒക്കെ ആയി ഈ നിർധന കുടുംബം നിരന്തര ചകിത്സയിൽ മിഥുനെ തിരികെ ജീവിതത്തിലേക്ക് കയറ്റി.വർഷത്തിനിപ്പുറം വീണ്ടും പ്ളേറ്റ്ലറ്റ് കുറയുകയും വീണ്ടും സ്ഥിതി വഷളായതോടെ ആർ സി സിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരു ഘട്ടം കീമോക്ക് തന്നെ ആറു  ലക്ഷത്തോളം ആണ് ചിലവ്.ഡോക്ടർ മാരുടെ നിർദേശാനുസരണം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണ്.ഇതിനായി ഇരുപതു ലക്ഷമാണ് ഡോക്ടർമാർ സാക്ഷ്യപെടുത്തിയിരിക്കുന്ന ചിലവ്.മജ്ജ മാറ്റിവയ്ക്കൽ നിർദേശിച്ചതോടെ സഹോദരൻ നിഥിന്റെ മജ്ജ അനുയോജ്യമാണെന്ന് പരിശോധന ഫലം വന്നു.എന്നാൽ   ആദ്യ ഘട്ടചികിത്സയുടെ തന്നെ ബാധ്യതയിൽ നിസ്സഹായ അവസ്ഥയിലാണ്  മുരളീധരനും ഷീജയും. കിടപ്പാടമില്ലാത്ത വാടകവീട്ടിൽ കഴിയുന്ന ഇവർക്ക് ആകെയുണ്ടായിരുന്ന പുരയിടം പണയത്തിലാണ്.ദിവസവേതനത്തിനു കടകകളിൽ ജോലി നോക്കിയിരുന്ന ഇരുവർക്കും മകന്റെ ചികിത്സാർത്ഥം ആർ സി സി യിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ  ഇപ്പോൾ ജോലിക് പോലും പോകാൻ കഴിയാത്ത സ്ഥിതിയുമാണ് .

മിഥുനെന്ന ചെറുപ്പക്കാരനെ സുമനസുകളുടെ സഹായത്തോടെ മാത്രമേ ഇനി ജീവിതത്തിലേക്ക് പിടിച്ചുകയറ്റാൻ കഴിയുകയുള്ളു.ഒരു ജീവൻ നിലനിറുത്താൻ അകലത്തിരുന്നും ഒരു ചെറുസഹായം നമുക്ക് നൽകാം.മിഥുന്റെ സ്വപ്നങ്ങൾക്ക് കരുത്താനാകാൻ കരുത്തു പകരാൻ ഓരോരുത്തർക്കും കഴിയും.
 

അക്കൗണ്ട് നമ്പർ
ഷീജ ഒ
0822108029634
canara bank  puthenchanthai
thiruvananthapuram
IFSC CNRB0000822

ഗൂഗിൾ പേ 9746726070 

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി
Next post അനുഭവപാഠങ്ങളുടെ വേഷപ്പകർച്ചയാണ് പന്ത ശ്രീകുമാർ എന്ന ഈ ജനസേവകന്റെത്