
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല; തീരുമാനം മലിനീകരണം നിയന്ത്രിക്കാന്‍
മാര്‍ച്ച് 31ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഇന്ധനം ലഭിക്കില്ല. രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മഞ്ജീന്ദര്‍ സിങ്. ഇതേ തുടര്‍ന്ന് 2025 ഡിസംബറോടെ ഡല്‍ഹിയിലെ സിഎന്‍ജി ബസുകളില്‍ 90 ശതമാനവും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും മന്ത്രി അറിയിച്ചു.
സിഎന്‍ജി ബസുകള്‍ക്ക് പകരം ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കും. ഡല്‍ഹിയിലെ വലിയ ഹോട്ടലുകള്‍, ഓഫീസ് സമുച്ചയങ്ങള്‍, വിമാനത്താവളം, വലിയ നിര്‍മ്മാണ സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ആന്റി സ്മോഗ് ഗണ്ണുകള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
More Stories
ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ
ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ആനി രാജ...
പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം; ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെത്തും
ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെ രാമേശ്വരത്തെ പുതിയ പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം പ്രധാനമന്ത്രി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാമ്പന്‍...
‘എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും…’, തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; ‘ഇതല്ല സഭ നടത്തേണ്ട രീതി’
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്നെ സഭയില്‍ സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആക്ഷേപം. ജനാധിപത്യ...
ജനങ്ങള്‍ സര്‍ക്കാരിനോട് യാചിക്കുന്നത് ഒരു ശീലമാക്കി; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
പൊതുജനങ്ങളെ പരിഹസിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. പ്രസ്താവന വിവാദമായതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജനങ്ങള്‍ നല്കുന്ന പരാതികളെയും...
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട്
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് ശനിയാഴ്ച പറഞ്ഞു. മുൻകാലങ്ങളിൽ, പ്രതിപക്ഷ പാർട്ടികൾക്ക് 10 ശതമാനം സീറ്റുകൾ...
മഹാകുംഭമേളയുടെ ആശുപത്രിയിൽ പിറന്നത് 13 കുഞ്ഞുങ്ങൾ; ‘കുംഭ്’ എന്ന് പേരുമിട്ട് മാതാപിതാക്കൾ
കോടിക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേള ആരംഭിച്ചതിനുശേഷം മേളയുടെ പ്രദേശത്ത് 54 ഭക്തർ മരിച്ചു. ജനുവരി 29 ന് മൗനി അമാവാസിയിലുണ്ടായ തിക്കിലും തിരക്കിലും...