December 13, 2024

ആശങ്കവിട്ടൊഴിയാതെ കാട്ടുപോത്തിനെ പേടിച്ച്

Share Now

ആര്യനാട്. തേവിയാരുകുന്നിൽ  വീണ്ടും കാട്ടുപോത്ത് ആശങ്ക വിട്ടൊഴിയാതെ പ്രദേശവാസികൾ. ചൊവാഴ്ച്ച  മൺപുറം വഴി ബൗണ്ടർമുക്കിലേക്കും തുടർന്ന് തേവിയാരുകുന്ന് ഗവ.ട്രൈബൽ എൽപി സ്കൂളിന് സമീപത്തേക്കുമാണ് കാട്ടുപോത്ത് എത്തിയത്.  പുലർച്ചേ 4.30 ഒാടെ പോത്തിനെ ഇവിടെ കാണുകയും തുടർന്ന് പ്രദേശവാസികൾ ബഹളമുണ്ടാക്കി കാട്ടുപോത്തിനെ  ആറ്റുമുക്കിലേക്ക്  തുരത്തി വിടുകയായിരുന്നു. നിരവധി പേരാണ് രാവിലെ പ്രഭാത സവാരിക്കും കായിക പരിശീലനത്തിനും ആയി സ്കൂൾ ഗ്രൗണ്ടിൽ എത്തുന്നത്.ഞായറാഴ്ച പ്രദേശത്ത് കണ്ട പോത്തിനെ നാട്ടുകാരും വനം വകുപ്പ് ആര്യനാട്. തേവിയാരുകുന്നിൽ ഇന്നലെ വീണ്ടും കാട്ടുപോത്ത് ഇറങ്ങിയതോടെ ജനം ഭീതിയിൽ. മൺപുറം വഴി ബൗണ്ടർമുക്കിലേക്കും തുടർന്ന് തേവിയാരുകുന്ന് ഗവ.ട്രൈബൽ എൽപി സ്കൂളിന് സമീപത്തേക്കും കാട്ടുപോത്ത് എത്തിയത്. ഇന്നലെ പുലർച്ചേ 4.30 ഒാടെ പോത്തിനെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ ഒാടിച്ച് ആറ്റുമുക്കിലേക്ക് വിടുകയായിരുന്നു. നിരവധി പേരാണ് രാവിലെ പ്രഭാത സവാരിക്കും കായിക പരിശീലനത്തിനും ആയി സ്കൂൾ ഗ്രൗണ്ടിൽ എത്തുന്നത്. ഇകഴിഞ്ഞ ഞായറാഴ്ചയും കാട്ടുപോത്ത് പ്രദേശത്ത് ഭീതിപരത്തിയിരുന്നു. ഒടുവിൽ നാട്ടുകാരും വനം വകുപ്പ് അധികൃതറും ചേർന്ന് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് വനമേഖലയിൽപ്പെട്ട പുളി നിന്ന കാല പ്രദേശത്തേക്ക് തുരത്തി വിട്ടിരുന്നു. ഇൗ പേ‌ാത്താണ് ഇപ്പോൾ ഇവിടേക്ക് എത്തിയതെന്നാണ് നിഗമനം.  ശാശ്വത പരിഹാരത്തിന് വനം വകുപ്പ് നടപടി എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ ബിജെപി റീത്ത് വച്ചു പ്രതിഷേധിച്ചു.
Next post അതിഥി തൊഴിലാളിയായ യുവതിക്ക്കനിവ് 108 ൽ സുഖപ്രസവം