November 13, 2024

കാട്ടുപന്നി ഇടിച്ച്  പരുക്ക്. വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share Now

ആര്യനാട്. കാട്ടുപന്നി ഇടിച്ച് പറണ്ടോട് ചേരപ്പള്ളി പള്ളിനട തടത്തരികത്ത് വീട്ടിൽ പി.വിജയമ്മ (58) പരുക്ക്. രാവിലെ 11 ഒാടെ ആണ് സംഭവം. ആടിന് ആഹാരം ശേഖരിക്കാൻ പോകുകയായിരുന്നു. അബോധവസ്ഥയിൽ ആയ വീട്ടമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് പെ‌ാട്ടലും ഇടതു കയ്യിൽ മുറിവേൽക്കുകയും ചെയ്തു. ആര്യനാട് പഞ്ചായത്തിലെ ഇറവൂർ, ചേരപ്പള്ളി, വലിയമല എന്നിവിടങ്ങളിലെ പാറക്വാറിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ പന്നി ശല്യം രൂക്ഷമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Previous post ബൈക്കിലെത്തി യുവതിയുടെ അഞ്ചര പവൻ മാലയുമായി കടന്നു
Next post മുൻലോക്കൽ കമ്മിറ്റി സെക്രട്ടറി കോട്ടൂർസുധാകരൻ നായർ(72)നിര്യാതനായി