December 9, 2024

കാട്ടാക്കട കുളതുമ്മൽ എൽ പി സ്കൂളിന് മുന്നിലെ ചവർ കൂനക്ക് തീപിടിച്ചു

Share Now

കാട്ടാക്കട കുളതുമ്മൽ എൽ പി സ്കൂളിന് മുന്നിലെ ചവർ കൂനക്ക് തീപിടിച്ചു. ഇവിടെ ഉണ്ടായിരുന്ന മൂന്ന് മരങ്ങളിലേക്ക് തീ പടർന്നു കത്തി.പുലർച്ചെ അഞ്ചരോടെ ആണ് തീ പടർന്നു കത്തുന്നത് വഴിയാത്രക്കാർ കണ്ടത്.

തുടർന്ന് പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചത്.കാട്ടാക്കടയിൽ നിന്നും ഒരു യൂണിറ്റ് എത്തി തീ കെടുത്തി. മരങ്ങളുടെ മൂട് ഭാഗം കത്തിയത് കാരണം ഈ മരങ്ങൾ അപകട ഭീഷണിയാണ്.

സമീപ കടക്കാർ രാത്രികാലങ്ങളിൽ പാഴ് വസ്തുക്കൾ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. ഇതാണ് ഇപ്പൊൾ അപകട കാരണമായത് എന്ന് പിടിഎ പറഞ്ഞു. സ്കൂളിന് മുന്നിൽ അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്തി ഒരു നടപടിയും നാളിതുവരെ സ്വീകരിച്ചിട്ടില്ല.പ്രദേശത്തെ മാലിന്യം നീക്കാനും നടപടി ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post കളരിപ്പയറ്റ് ചാമ്പ്യൻഷിപ് ഉദ്ഘാടനം നടന്നു
Next post നെൽകൃഷി വ്യാപകമാക്കാൻ ഒരുങ്ങി കതിര് കർഷകസംഘം