December 9, 2024

വിതുര കല്ലാര്‍ – നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മുങ്ങി മരിച്ചു.

Share Now

തിരുവനന്തപുരം ചിറയ്ക്കല്‍ കൈമനം അമ്പാടി ഹൗസ് അഭിലാഷ് (24) ആണ് മരിച്ചത്. ഇവര്‍ കുടുംബ സമ്മേതം പൊന്‍മുടിയില്‍ വന്നതാണ്. അവിടെ കയറ്റി വിട്ടില്ല.
തിരിച്ച് കല്ലാറ്റിനടുത്ത് നെല്ലിക്കുന്ന് ചെക്ക് ഡാമില്‍ ഇറങ്ങി കളിച്ച സമയം ഒഴുക്കില്‍പ്പെടുകയായിരുന്നു. 2 പേരാണ് ഒഴുക്കില്‍പ്പെട്ടത്.
5.30 നായിരുന്നു സംഭവം. ഒരാള്‍ അര കിലോമീറ്റര്‍ ഒഴുകി പോയി വള്ളിയില്‍ പിടിച്ച് ഇരുന്നു. അഭിലാഷിനെ സ്വന്തം ജീവൻ നോക്കാതെ കല്ലാർ സ്വാദേശി രരീഷ് കല്ലാർ രക്ഷപ്പെടുത്തി വിതുര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒപ്പം ഇറങ്ങിയ ആളെ മാത്രമാണ് രരീഷിനു രക്ഷപ്പെടുത്താൻ കഴിഞ്ഞത്. അഭിലാഷിന്റെ മൃതദേഹം അര കിലോമീറ്ററോളം ഒഴുകി എന്ന് രതീഷ് പറയുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതോടെയാണ് മരണസംഖ്യ 24 ആയി ഉയർന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post മഴക്കെടുതി: ജില്ലയിൽ 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
Next post വെട്ടുകാട് പള്ളി തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും