Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
'കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്'; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ് - 'Violence and drug addiction are increasing among teenagers, cinema has a big role to play'; MB Rajesh says Kerala will set a new example against drug addiction
April 30, 2025

‘കൗമാരക്കാരിൽ വയലൻസും മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നു, സിനിമയ്ക്ക് വലിയ പങ്കുണ്ട്’; കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് എംബി രാജേഷ്

Share Now

കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് പറഞ്ഞ മന്ത്രി ഈ സംസ്കാരത്തിന് സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും വിമർശിച്ചു. അതേസമയം കുറ്റവാളികൾക്കെതിരെ കർശനമായ നടപടി കൈക്കൊള്ളുമെന്നും തദ്ദേശമന്ത്രി വ്യക്തമാക്കി.

ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു. ഏറ്റവും വലിയ വയലൻസ് എന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്തകാലത്ത് ഇറങ്ങിയത്. വയലൻസിന്റെ നരകത്തിലേക്ക് സ്വാഗതം എന്നാണ് ഒരു സിനിമ പറഞ്ഞത്. സിനിമ, വെബ് സീരീസ്, എന്നിവ സമൂഹമാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം കേരളത്തിലെ എക്സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലെ തന്നെ മികച്ച എക്സൈസ് സേന കേരളത്തിലേതാണ്. നിരവധി വെല്ലുവിളികളാണ് കേരളം നേരിടുന്നത്. മുൻപ് അബ്കാരി കേസുകളായിരുന്നുവെങ്കിൽ ഇന്ന് അതിന്റെ സ്ഥിതി മാറിയെന്നും എം ബി രാജേഷ് പറഞ്ഞു. ലഹരിക്കെതിരായ വലിയ ഇടപെടൽ കേരള സേനയ്ക്കല്ലാതെ മറ്റാർക്കും അവകാശപ്പെടാനില്ല. ഇരകളായവരെ കൈപിടിച്ചു കയറ്റാൻ സഹായഹസ്തം നൽകുന്ന സേന കൂടിയാണ് കേരള എക്സൈസ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Previous post ‘സംരംഭങ്ങൾ പേപ്പറിൽ മാത്രം ഒതുങ്ങരുത്, സർക്കാരിന്റെ ഉദ്ദേശശുദ്ധി മാത്രം നല്ലത്’; നിലപാട് മാറ്റി ശശി തരൂർ
Next post “ആറന്മുള വള്ളസദ്യക്കായി പുറപ്പെട്ട ചുണ്ടൻവള്ളം മറിഞ്ഞ് കർണ്ണാടയ്ക്ക് വേണ്ടി കളിക്കുന്ന മലയാളി ക്രിക്കറ്റർ മുങ്ങി മരിച്ചു”, എന്നൊരു വാർത്താകോളത്തിൽ ഒതുങ്ങി പോകേണ്ടതായിരുന്ന ക്രിക്കറ്റർ!