വെട്ടുകാട് പള്ളി തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും
വെട്ടുകാട് പള്ളി തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആണ് തീരുമാനം. ഗതാഗതമന്ത്രി ആന്റണി രാജുവും യോഗത്തിൽ പങ്കെടുത്തു . ജില്ലാ കളക്ടർ നവജ്യോത് ഖോസയും വിവിധ വകുപ്പ് പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തി.
നവംബർ 12 മുതൽ 21 വരെയാണ് തിരുന്നാൾ. കുർബാനയ്ക്ക് ഒരു സമയം പങ്കെടുക്കുന്നവരുടെ എണ്ണം 400 ആയിരിക്കും. കഴിഞ്ഞ വർഷത്തെ പോലെ വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. 12 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി ആയിരിക്കും.
ട്രാഫിക് ക്രമീകരണത്തിന് പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. മെഡിക്കൽ ടീമിന്റെ സാന്നിധ്യവും ഉണ്ടാകും. ആവശ്യമുള്ള ഇടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയിരിക്കും. വളണ്ടിയർമാർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. വിശ്വാസികളും കോവിഡ് വാക്സിൻ എടുക്കണം. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് കൊണ്ടാകും ക്രമീകരണങ്ങളെന്നും യോഗം തീരുമാനിച്ചു.
More Stories
ഗതാഗതക്കുരുക്കില്‍ വലയുന്ന നഗരങ്ങളുടെ ആഗോള പട്ടികയില്‍ എറണാകുളവും
ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചികയില്‍ എറണാകുളവും. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍...
സമൂസയ്ക്കുള്ളില്‍ ചത്ത പല്ലി; തൃശൂരില്‍ കട പൂട്ടിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍
തൃശൂര്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ചായക്കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ പല്ലിയെ കണ്ടെത്തിയതായി പരാതി. ബസ് സ്റ്റാന്റിന് സമീപം കൂടല്‍മാണിക്യം റോഡിന്റെ വശത്ത് പ്രവര്‍ത്തിക്കുന്ന ബബിള്‍ ടീ...
ഗോപന്റെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും; വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്കാരം
നെയ്യാറ്റിന്‍കരയിലെ ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെയാണ്...
പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ
രാജിവച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ. പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷയാണ് പിൻവലിച്ചത്. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6...
‘ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല’; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി
ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന...
ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും
കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍...