December 9, 2024

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 5000 രൂപ വീതം അനുവദിക്കണം -വി.ഡി.സതീശൻ

Share Now

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്ക് നിയമാനുസൃതമായ 100 ദിവസത്തേയും പട്ടികവർഗ്ഗ വിഭാഗം തൊഴിലാളികൾക്ക് 200 ദിവസത്തേയും തൊഴിൽ നൽകണമെന്നും ഓണക്കാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 5000 രൂപ വീതം സർക്കാർ ഗ്രാൻറായി നൽകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.കർഷകത്തൊഴിലാളികളുടെ  വേതനം തൊഴിലുറപ്പു തൊഴിലാളികൾക്കും നൽകണമെന്നും ഇ.എസ്സ്.ഐ.പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ കേരള വ്യാപകമായി നടത്തിയ സമരത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടേറിയേറ്റു നടയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.). പ്രസിഡൻറ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷനായി. എം. വിൻസെൻ്റ് എം.എൽ.എ, സി.ആർ.മഹേഷ് എം.എൽ.എ
വെളനാട് ശ്രീകണ്ഠൻ, മലയം ശ്രീകണ്ഠൻ നായർ, കെ.എസ്സ്.സേതുലക്ഷമി, ഡി. അനിത, പുത്തൻപള്ളി നിസ്സാർ, ആർ.എസ്സ്.വിമൽ കുമാർ,ജോയി, അനി, വട്ടപ്പാറ സനൽ, കരകുളം ശശി, എ. എസ്സ്.ചന്ദ്ര പ്രകാശ്, ജോണി ജോസ്, നിസ്സാർ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post പാമ്പുകടിയേറ്റു ഹർഷാദിന്റെ മരണം ആത്മഹത്യ ആക്കാൻ നീക്കം?
Next post ശിവൻകുട്ടിയെ സത് ഗുണ പാഠശാലയിൽ അയക്കണം കെ എസ് സനൽകുമാർ