January 16, 2025

വാവ സുരേഷ് മുൻകരുതലോടെയേ ഇനി പാമ്പു പിടിക്കു .മന്ത്രിക്ക് ഉറപ്പു നൽകി.

Share Now


സുമനസുകളുടെയും സ്നേക്ക് റെസ്‌ക്യുവർമാരുടെയും ആവശ്യവും ഇതായിരുന്നു.

ആശുപത്രിക്കിടയിൽ വാവ സുരേഷ് മന്ത്രിക്ക് ഉറപ്പു നൽകി ഇനി മുന്‍കരുതല്‍ സ്വീകരിച്ച് മാത്രമേ പാമ്പുകളെ പിടിക്കൂ കോട്ടയം മെഡിക്കല്‍ കോളേജില്‍ മന്ത്രി വി എന്‍ വാസവനോടാണ് സുരേഷ് ഇക്കാര്യംസമ്മതിച്ചത്.വാവയെ സ്നേഹിക്കുന്നവരുടെയും സ്നേക്ക് റസ്ക്യുവർമാരുടെയും പ്രാർത്ഥനയുടെയും സ്നേഹത്തോടെയും ഉള്ള ആവശ്യത്തിനു ഒടുവിൽ വാവ സമ്മതം മൂളുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശേഷം കുറച്ചുകാലം വിശ്രമ ജീവിതം വേണമെന്ന് ഡോക്ടർമാരുടെ നിർദേശവും പാലിക്കാൻ വാവസമ്മതിച്ചതായി മന്ത്രി പറഞ്ഞു.

കോട്ടയം കുറിച്ചിയിൽവച്ച് ആണ് മൂർഖന്റെ കടിയേറ്റ് ​ വാവാ സുരേഷിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ആണ് വാവക്ക് ചികിത്സയും സുസ്രൂഷയും നൽകിയത്.ഹൃദയത്തിന്റെ പ്രവർത്തനവും തലച്ചോറിന്റെ പ്രവർത്തനവും അവസ്ഥ ഭേദ​മായതിനെ തുടർന്ന് ഇന്ന് മുറിയിലേക്ക് മാറ്റുകയായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത് .ഇവരുടെ ചികിത്സയുടെ ഫലമായാണ് സുരേഷ് തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിയതെന്നും സന്ദർശനത്തിന് ശേഷം മന്ത്രി വ്യക്തമാക്കി.

സംസ്ഥാനമൊട്ടാകെ ഓടി നടക്കുന്നതിനു അയവു വരണം എന്ന ആവശ്യം പറഞ്ഞപ്പോൾ ആളുകള്‍ വിളിക്കുമ്പോള്‍ പോവാതിരിക്കാന്‍ പറ്റില്ല സാര്‍, ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തു നിന്നായിരിക്കും, ആരോടും വരില്ലെന്നു പറയാന്‍ അറിയില്ലെന്നായിരുന്നു അവശതയിലും ചിരിച്ചുകൊണ്ട് വാവ സുരേഷിന്റെ മറുപടി.എന്നാൽ ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം, ആവശ്യത്തിന് ഉറക്കം കിട്ടണം അതൊക്കെ ശ്രദ്ധിക്കണം എന്നു ഡോക്ടർ അറിയിച്ചിട്ടുണ്ട് എന്ന് മന്ത്രി പറയുകയും വാവ അതിനു സമ്മതം അറിയിക്കുകയും ചെയ്തു.

ആവശ്യമായ മുൻകരുതലുകളൊന്നും ഇല്ലാതെ പാമ്പുകളെ പിടിക്കുന്ന വാവ സുരേഷിന്റെ രീതിക്ക് സുമനസുകൾ സ്നേഹായോപദേശങ്ങൾ അറിയിക്കുകയും അനേകം തവണ സാഹസത്തിനു മുതിരുന്നത് ഒഴിവാക്കണമെന്നും ഒക്കെ ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും തന്റേതായ ശൈലി തുടരാനാണ് വാവ തീരുമാനിച്ചിരുന്നത്. ഈ തീരുമാനമാണ് അനേകം തവണ കടിയേൽക്കേണ്ടി വന്നതെന്നും വാവയുടെ ജീവന് സംരക്ഷണം വേണമെന്ന ആഗ്രഹമുള്ളവരൊക്കെയും പറഞ്ഞിരുന്നു ഹുക്കും തുണി സഞ്ചിയും ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാത്തത് കാരണമാണെന്നും അദ്ദേഹത്തിന്റെ രീതി സ്വയവും നാട്ടുകാർക്കും പാമ്പിനും അപകടമുണ്ടാക്കുന്നതാണെന്നും സർക്കാരിന്റെ ലൈസൻസുള്ള സ്നേക് റെസ്ക്യൂവർമാർ ചൂണ്ടിക്കാട്ടിയിരുന്നു. പാമ്പിനെ കണ്ടെത്തിയാൽ അതിനെ അതിവേഗം ശാസ്ത്രീയമായ രീതിയിൽ പിടിച്ചു സഞ്ചിയിലാക്കി വനത്തിനുള്ളിൽ സ്വതന്ത്രമാക്കാൻ കഴിയുമെന്ന് വെളിവാക്കുന്ന അനേകം വീഡിയോകളും സാമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണമെന്നോണം പ്രചരിക്കുന്നുണ്ട്.എന്നാൽ ഇതൊക്കെ വാവ സുരേഷ് അപകടത്തിൽപ്പെട്ടപ്പോൾ വാവ സുരേഷിനെ കുറ്റപ്പെടുത്താൻ വേണ്ടിയാണെന്ന തരത്തിലെവിമർശനവും വാവ സുരേഷിനെ സ്നേഹിക്കുന്നവർ എന്ന് പറയുന്നവർ പ്രചരിപ്പിച്ചു. അതെ സമയം വാവയുടെ സുരക്ഷയും ഇതേ രീതി പിന്തുടരുന്ന പാമ്പുപിടിത്തക്കാരുടെയും കൂടി സുരക്ഷയെ കരുതിയാണ് ഇതൊക്കെ പറഞ്ഞതെന്ന് ഇനിയെങ്കിലും ഇത്തരക്കാർ കൂടെ മനസിലാക്കുമെന്നു വേണം കരുതാൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ഉദ്‌ഘാടനം ചെയ്തു
Next post സംസ്കാര സാഹിതി ഡോ. ഓണക്കൂറിനെ ആദരിച്ചു.