ഉഴമലയ്ക്കലമ്മ പുരസ്കാരം വാവ സുരേഷിന്
ഉഴമലയ്ക്കൽ:
എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയിലെ ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഈ വർഷത്തെ ഉഴമലയ്ക്കലമ്മ പുരസ്കാരത്തിന് വാവ സുരേഷിനെ തിരഞ്ഞെടുത്തതായി ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.
ആയിരക്കണക്കിന് മനുഷ്യജീവനുകൾ രക്ഷിക്കുകയും നിസ്വാർത്ഥ സേവനം നടത്തി സമൂഹത്തിന് മാതൃകയായതുമാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയതെന്ന് ഭാരവാഹികൾ അറിയിച്ചു. മാർച്ച് ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി ആന്റണി രാജു പുരസ്കാരം നൽകുമെന്ന് ഉത്സവ കമ്മിറ്റി പ്രസിഡന്റ് ചക്രപാണിപുരം സുബേഷ്, സെക്രട്ടറി ടി. മോഹനൻ എന്നിവർ പറഞ്ഞു.
More Stories
ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും; ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സ തുടരും
കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും. കഴിഞ്ഞ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍...
ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ...
യുജിസി കരട് നിര്‍ദേശം ഫെഡറല്‍ വിരുദ്ധം; സംസ്ഥാനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തും; രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തും; കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് എംവി ഗോവിന്ദന്
ഫെഡറലിസം സംരക്ഷിക്കാന്‍ വേണ്ടി മോദി സര്‍ക്കാരിനെതിരെ പോരാട്ടം അനിവാര്യമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ യുജിസിയുടെ പുതിയ കരട് നിര്‍ദേശങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. . ഭരണഘടനയുടെ...
വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകഴ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ പാട്ടെഴുതിയ പൂവത്തൂർ സേനന്റെ നിയമനം വിവാദത്തിൽ. പൊതുവിതരണ വകുപ്പിൽ നിന്നും വിരമിച്ച ചിത്രസേനന് ധനവകുപ്പിൽ പുനർനിയമനം ലഭിക്കുകയായിരുന്നു. 2024 ഏപ്രിൽ...
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം, പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ ലക്ഷ്യം മോഷണം തന്നെയെന്ന് സ്ഥിരീകരണം. പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ പൊലീസ് അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച...