January 16, 2025

യൂണിവേഴ്സൽ സർവ്വീസ് എൻവയൊണ്മെന്റൽ അസോസിയേഷൻ സ്വാതന്ത്ര്യദിന പരിപാടി

Share Now

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് യൂണിവേഴ്സൽ സർവ്വീസ് എൻവയൊണ്മെന്റൽ അസോസിയേഷൻ തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തി.തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ഷാജി.എസ് വൃക്ഷത്തെ നട്ട് പരിസ്ഥിതി പ്രവർത്തനങ്ങളെ കൂടി സ്വാതന്ത്ര്യ ദിനത്തിൽ ചേർത്ത് നിർത്തി. യൂണിവേഴ്സൽ സർവ്വീസ് എൻവയൊണ്മെന്റൽ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനൂപ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യൂണിവേഴ്സൽ സർവ്വീസ് എൻവയൊണ്മെന്റൽ അസോസിയേഷൻ യുടെ പരിസ്ഥിതി പ്രതിജ്ഞ സംസ്ഥാന പ്രതിനിധി രാജീവ് രാജുവിന്റെ നേതൃത്വത്തിൽ ഏവരും ഏറ്റുചൊല്ലി.

ജില്ലാ സെക്രട്ടറി ആറ്റുകാൽ ശ്രീകണ്ഠൻ, ജില്ലാ ജനറൽ സെക്രട്ടറി സുനി വിൻസന്റ് ,ഫോർട്ട് സർക്കിൾ ഇൻസ്പെക്ടർ രാകേഷ്. ജെ. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ദേവിക റോയ്, കസ്റ്റംസ് കേഡറ്റ് കോർപ്സ് യാസ്മിൻ, സബ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ, കേശവൻ, സീനിയർ സി പി ഓ ഷാഫി , അനിൽ കുമാർ (ആർക്കിയോളജി ഡയറക്ടറേറ്റ്), USEA ജില്ലാ സെക്രട്ടറി റഷീദ, USEA പ്രവർത്തകരായ ജയകുമാർ, ആദർശ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിറപുത്തരിപൂജ ചിങ്ങമാസം ഓണംനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു
Next post മാരത്തോണ്‍ യുവസങ്കല്‍പ യാത്ര നടത്തി യുവമോര്‍ച്ച