November 13, 2024

ശിവൻകുട്ടിയെ സത് ഗുണ പാഠശാലയിൽ അയക്കണം കെ എസ് സനൽകുമാർ

Share Now

കേരളത്തിനപമാനമായി നിയമസഭയെ അവഹേളിച്ച ശിവൻകുട്ടിയെ സത് ഗുണ പഠ ശാലയിൽ ആയക്കുന്നതിനുപകരം പുതിയ തലമുറയെ സൃഷ്‌ടിയിക്കാനുള്ള വകുപ്പ് നൽകിയത് ജനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നു ആർ എസ് പി ദേശീയ സമിതി അംഗം കെ എസ് സനൽകുമാർ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു യു ഡി എഫ് കാട്ടാക്കട നിയോജക മണ്ഡലം സംഘടിപ്പിച്ച കുട്ട ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ പേയാട് ശശി അധ്യക്ഷനായ ധർണ്ണയിൽ കെ.പി.സി.സി നിർവ്വാഹ സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.

കൺവീനർ ബാലരാമപുരം കരീം, കാട്ടാക്കട വിജയൻ എം ആർ ബൈജു, പേയാട് ജ്യോതി, കോൺഗ്രസ്സ് വിളപ്പിൽ ബ്ലോക്ക് പ്രസിഡൻറ് എ. ബാബു കുമാർ,കോൺഗ്രസ്സ് പേയാട് മണ്ഡലം പ്രസിഡൻ്റ് മിണ്ണംകോട് ബിജു, സി.എം.പി നേതാവ് നരുവാമൂട് ധർമ്മൻ, അഡ്വ: ആർ.ആർ. സഞ്ജയകുമാർ, കാട്ടാക്കട സുബ്രഹ്മണ്യൻ, നരുവാമൂട് ജോയി, എസ്. ശോഭനകുമാരി, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ സമദ്, ആർ.എസ്.പി നിയോജക മണ്ഡലം സെക്രട്ടറി കാട്ടാക്കട വിജയൻ ,സി.എം.പി ഏര്യാ സെക്രട്ടറി പേയാട് ജ്യോതി ഡി.സി.കെ നേതാവ് കാട്ടാക്കട സജി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറുമാരായ മൂലത്തോപ്പ് ജയകുമാർ, വിനോദ് രാജ്, എം.എം അഗസ്ത്യൻ, മലയിൻകീഴ്‌ ഗോപകുമാർ, മലവിള ബൈജു,നക്കോട് അരുൺ, ഊരൂട്ടമ്പലം ശ്രീകുമാർ.നരുവാ മുട് രാമചന്ദ്രൻ ,ഭഗവതി ന ട ശിവകുമാർ എന്നിവർ സന്നിഹിതരായി .

Leave a Reply

Your email address will not be published. Required fields are marked *

Previous post തൊഴിലുറപ്പ് തൊഴിലാളികൾക്ക് 5000 രൂപ വീതം അനുവദിക്കണം -വി.ഡി.സതീശൻ
Next post ആർ.ആർ.ടി കമ്മിറ്റിയുടെയും ജനകീയ കട്ടായ്മയുടെയും അനുമോദനം