December 12, 2024

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി; മരിച്ചത് കിണാവൂർ സ്വദേശി

Share Now

കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം രണ്ടായി. കിണാവൂർ സ്വദേശി രതീഷ് (32 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രതീഷ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരാൾ ഇന്നലെ മരിച്ചിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് കിനാനൂർ സ്വദേശി സന്ദീപ് (38) ആണ് ഇന്നലെ മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

154 പേർക്കാണ് അപകടത്തിൽ പൊള്ളലേറ്റത് കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപ്പിടിച്ചാണ് അപകടം. സംഭവത്തെ തുടർന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികൾക്ക് ഹോസ്‌ദുർഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്റ് പി കെ ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പടക്കം പൊട്ടിക്കാൻ ഒപ്പമുണ്ടായിരുന്ന കെ വി വിജയൻ എന്നയാളെ പോലീസ് അറസ്റ്റുചെയ്‌തിരുന്നു. ഇയാൾ റിമാൻഡിലാണ്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂര നഗരിയിൽ ആംബുലൻസിൽ എത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്
Next post മുകേഷ് അംബാനിയുടെ വീട് നിര്‍മിച്ചിരിക്കുന്നത് വഖഫ് ഭൂമിയില്‍; മുംബൈയിലെ ‘ആന്റിലിയ’ക്കെതിരെ അവകാശവാദവുമായി അസദുദ്ദീന്‍ ഉവൈസി; വിവാദം