സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ല ഒരുങ്ങുന്നു.
മെയ് 15 മുതല്‍ 22 വരെ കനകക്കുന്ന് വളപ്പിലാണ് ജില്ലയില്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം. ‘എന്റെ കേരളം’ എന്ന പേരില്‍ നടത്തുന്ന മെഗാ പ്രദര്‍ശന മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷനായും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, വി.കെ. പ്രശാന്ത് എം എല്‍ എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, എന്നിവർ സംഘാടക സമിതി രക്ഷാധികാരികളുമായ സമിതിയുടെ നേതൃത്വത്തില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശന വിപണന മേള ജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതാണ്. പ്രദര്‍ശന – വിപണന – സേവന മേള, കലാ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, ഫുഡ് കോര്‍ട്ടുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പദ്ധതികളും സേവനങ്ങളും വിശദീകരിക്കുന്ന സ്റ്റാളുകള്‍ എന്നിവ മേളയോടനുബന്ധിച്ച് ഒരുക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, സബ് കളക്ടര്‍ എം.എസ്.മാധവിക്കുട്ടി, ഡി.ഡി.സി വിനയ് ഗോയല്‍, അസിസ്റ്റന്റ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍ എന്നിവരും പങ്കെടുത്തു.
അന്തിമ തീരുമാനങ്ങൾക്കായി ചർച്ചാ നിർദ്ദേശങ്ങൾ ഉൾപ്പെടെ വിശദമായ വിവരങ്ങൾ മന്ത്രിമാരുടെ മുമ്പാകെ അവതരിപ്പിക്കും.