
ഗവർണർക്ക് വനവിഭവങ്ങൾ സമ്മാനിച്ച് ഊരുമൂപ്പനും സംഘവും
തിരുവനന്തപുരം:കാട്ടുതേനും,വാഴക്കുലയും,കസ്തൂരിമഞ്ഞളും,കിഴങ്ങുവർഗങ്ങളും,ആരോഗ്യപ്പച്ചയും ,കരിക്കും ഉൾപ്പടെ ഇരുപത്തിയെട്ടോളം വനവിഭവങ്ങൾ കോട്ടൂർ അഗസ്ത്യ വനത്തിലെ ഊരുമൂപ്പനും സംഘവും രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാന് സമ്മാനിച്ചു. ഡോ: കലാം സ്മൃതി ഇന്റർനാഷണൽ സംഘടിപ്പിച്ച ട്രൈബൽ ഫോക്കസ് പരിപാടിയുടെ ഭാഗമായി ആണ് കോട്ടൂർ ഗീതാഞ്ജലി ഗോത്ര കലാസമിതി അംഗങ്ങൾ ഗവർണറെ സന്ദർശിച്ചത് .ആദിവാസി മേഖലയിലും ഗ്രാമ പ്രദേശത്തും വിവിധ കണ്ടുപിടിത്തങ്ങൾ നടത്തി ആരാലും അറിയപ്പെടാതെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനും പുതിയ ശ്ശാസ്ത്രജ്ഞന്മാരെ രൂപപ്പെടുത്തുന്നതിനും ഒക്കെ ലക്ഷ്യമിട്ടാണ് ട്രൈബൽ ഫോക്കസ്സ് ലക്ഷ്യമിടുന്നത്.
അരുവിക്കര എം എൽ എ അഡ്വ.ജി സ്റ്റീഫന്റെ നേതൃത്വത്തിൽ ഡോ: കലാം സ്മൃതി ഡയറക്ടർ ഡോ . ഷൈജു ഡേവിഡ്ആൽഫി,കോട്ടൂർ ഗീതാഞ്ജലി ഡയറക്ടർ ഡോ . വി എസ് ജയകുമാർ എന്നിവരുമൊത്താ യിരുന്നു സന്ദർശനം.അഗസ്ത്യന്റെ മണ്ണിലെ വനവിഭവങ്ങൾ കാഴ്ചവച്ചതിലുള്ള സന്തോഷത്തിൽ ഗവർണർ ഊരുമൂപ്പനേയും സംഘത്തെയും ആദരിച്ചു.
More Stories
ആശമാരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; ആരോഗ്യമന്ത്രി വീണ ജോർജ്
ആശാവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു ആരോഗ്യമന്ത്രി....
പ്രസവ രക്തം പോലും തുടയ്ക്കാതെ നവജാതശിശുവിനെ മലപ്പുറത്തുനിന്ന് പെരുമ്പാവൂർ വരെ എത്തിച്ചു; അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്, റിപ്പോർട്ട് കിട്ടിയ ശേഷം വീട്ടിലെ പ്രസവത്തിൽ തുടർ നടപടി
മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു...
കേരളത്തിൽ സഭക്ക് മേലുള്ള ബിജെപിയുടെ നിയന്ത്രണം ഇല്ലാതാക്കുക; സിപിഎം ജനറൽ സെക്രട്ടറി മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബിക്ക് മുന്നിലുള്ളത് പ്രധാന ദൗത്യം
ഞായറാഴ്ച സിപിഎം ജനറൽ സെക്രട്ടറിയായി നിയമിതയായ മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബി, പാർട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ ക്രിസ്ത്യാനിയാണ്. സ്വന്തം സംസ്ഥാനമായ കേരളത്തിൽ ബിജെപിയുടെ പുരോഗതി...
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ജനമനസിൽ എന്നും ഈ സഖാവ് നിറഞ്ഞ് നിൽക്കും’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ
കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. പി ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും, ജയരാജൻ എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നുമാണ് ഫ്ലക്സ്...
വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാട്, കേസ് പാർട്ടി നേതാവിന്റെ മകളായതുകൊണ്ട്: എം എ ബേബി
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അനുകൂല നിലപാടുമായി വീണ്ടും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം പാർട്ടി നേതാവിൻ്റെ മകളായതുകൊണ്ട് ഉണ്ടായ കേസാണിതെന്ന്...
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്; മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന്...