December 14, 2024

‘കുഴൽപ്പണ കേസിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; സതീശ് സിപിഐഎമ്മിന്റെ ടൂൾ’; ശോഭ സുരേന്ദ്രൻ

Share Now

ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കാനുള്ള ടൂൾ ആണ് തിരൂർ സതീശെന്ന് ശോഭ സുരേന്ദ്രൻ. സിപിഐഎമ്മിന്റെ ടൂൾ ആണ് സതീശനെന്നും കഥയും സംഭാഷണവും എകെജി സെന്ററും പിണറായി വിജയനാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഈ ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തെ തകർക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് ശോഭ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഒരു വെടിക്ക് രണ്ട് പക്ഷികളെ തീർക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. ഒരു കൊല്ലം മുമ്പ് സതീശന് വായ്പ കൊടുത്തു എന്നാണ് എം കെ കണ്ണൻ പറഞ്ഞത്. വർഷങ്ങൾക്കു മുമ്പ് വീട് വച്ച സതീശന് ഒരു കൊല്ലം മുമ്പ് എങ്ങനെ വായ്പ കൊടുക്കുമെന്ന് ശോഭ ചോദിച്ചു. കപ്പലണ്ടി കച്ചവടത്തിൽ നിന്ന് കേരള ബാങ്കിൻറെ തലപ്പത്തേക്ക് എം കെ കണ്ണൻ എങ്ങനെ എത്തി എന്നാണ് താൻ ചോദിച്ചതെന്ന് ശോഭ പറയുന്നു.

ശോഭാസുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആകാൻ വേണ്ടി സതീശനെ കൊണ്ട് ഇത് പറയിപ്പിക്കുകയാണ് എന്ന് വരുത്തി തീർക്കാനുള്ള തിരക്കഥയാണ് ഇപ്പോൾ നടക്കുന്നത്. ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡൻറ് ആകുന്നതിന് അയോഗ്യതയില്ല. താൻ നൂലിൽ കെട്ടി ഇറങ്ങി വന്നിട്ടുള്ള ആളല്ല. പറയാനുള്ള കാര്യങ്ങൾ പാർട്ടി കമ്മറ്റിക്ക് അകത്ത് പറഞ്ഞിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ‌‌സതീശൻ മറുപടി അർഹിക്കുന്നില്ലെന്നും സതീശൻ തന്നോട് കുഴൽപ്പണ കേസിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും ശോഭ പറഞ്ഞു.

സതീശന് പുറത്താക്കിയത് അറിയുന്നത് ജില്ലാ അധ്യക്ഷൻ പറഞ്ഞാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ഒരു സംഘടന വിഷയവും പറഞ്ഞ് സതീശ് ബന്ധപ്പെട്ടിട്ടില്ല. തന്നെ കാണാൻ സതീശ് ഇതുവരെ വീട്ടിലേക്ക് വന്നിട്ടില്ലെന്ന് ശോഭ വ്യക്തമാക്കുന്നു. സതീഷിനെ പണം വാങ്ങി വിലയ്ക്കെടുത്തിട്ടുള്ളത് ഒന്ന് പാർട്ടിയെ തകർക്കാനും രണ്ട് ശോഭാസുരേന്ദ്രനെ തകർക്കാനുമാണെന്ന് ശോഭ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ‘ബിജെപി വിട്ടിട്ടില്ല’; പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സന്ദീപ് വാര്യർ
Next post ‘ഇപി ജയരാജൻ ബിജെപിയിൽ ചേരുമായിരുന്നു; മൂന്നു തവണ കൂടിക്കാഴ്ച നടത്തി’; ശോഭ സുരേന്ദ്രൻ