March 23, 2025

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; നിയന്ത്രണം തെറ്റി ടിപ്പർ അപകടത്തിൽപ്പെട്ടു ഡ്രൈവർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

Share Now


മലയിൻകീഴ് :  വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ചു അപകടം. സമ്പത്തിൽ ഡ്രൈവർ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച വൈകുന്നേരം  4.20 ന് മലയിൻകീഴ്
ഊരൂട്ടമ്പലം റോഡിൽ താലൂക്ക് ആശുപത്രിയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ടിപ്പർ ഡ്രൈവർ സൈമൺരാജ്(35),പ്രതികുമാർ,രമേശൻ,സൈലസ് എന്നിവർക്കാണ് പരിക്കേറ്റത്.മലയിൻകീഴ് നിന്ന് ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകവേ ആയിരുന്നു അപകടം.

സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ച് തകർത്താണ് ടിപ്പർ നിന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ടിപ്പർ മതിലിടിച്ചപ്പോൾ വാഹനത്തിന് മുകളിൽ ഇരുന്ന രണ്ട് പേർ റോഡിൽ തെറിച്ച്വീണാണ് പരിക്കേറ്റത്.ടിപ്പറിന്റെ മുൻ വശം പൂർണമായി തകർന്നിട്ടുണ്ട് ഡ്രൈവർ ജന്നിയുടെ ലക്ഷണങ്ങൾ കാട്ടിയിരുന്നു എന്നും ഇതാണ് അപകടം ഉണ്ടാക്കിയത് എന്നുമാണ്
ദൃക്‌സാക്ഷികൾ പറയുന്നത്. നാല് ആംബുലൻസുകളിലായാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാരമ്പര്യ സിദ്ധ സിദ്ധ മർമ്മ ചികിത്സ സംഘം സർട്ടിഫിക്കറ്റു വിതരണം നടത്തി
Next post ദാറുൽ ഫലാഹിൽ ഹാജി അബ്ദുൽ സലാം സാഹിബ് (പട്ടണം സാഹിബ്) അന്തരിച്ചു