
പുലിയെ കണ്ടു; ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി
ഊറ്റുകുഴിക്കടുത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പരുത്തിപ്പള്ളി വനം വകുപ്പിന്റെ ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതിന് സമാനമായി കണ്ട കാൽപ്പാടുകൾ സംഘം പരിശോധിച്ചു. കാൽപ്പാടുകൾ കഴിഞ്ഞ മാസം വിളവൂർക്കലിൽ കണ്ട കാട്ടുപൂച്ചയുടെ കാൽപ്പാടുമായി സാമ്യം ഉണ്ടെന്ന് റാപിഡ് റെസ്പോൺസ് അംഗം റോഷിണി പറഞ്ഞു. വനത്തിൽ നിന്നും വളരെ ദൂരെയുള്ള ഈ ഭാഗത്ത് പുലിയെ കാണാനുള്ള സാധ്യതയില്ല. കാട്ടുപൂച്ച രാത്രിയിൽ ഇരതേടുന്നതിനിടെ റോഡ് മുറിച്ചു കടന്നപ്പോൾ വഴി യാത്രക്കാർ കണ്ട് പുലിയാണെന്ന് സംശയിച്ചതാണെന്നും വനം വകുപ്പ് പറയുന്നു. എന്നാലും ഈ ഭാഗത്ത് നിരീക്ഷണം തുടരും. വ്യാഴാഴ്ച രാത്രി എട്ടരയോടെ ചാരുപാറ സ്വദേശി ക്രിസ്തുദാസിന്റെ പുരയിടത്തിലേക്കാണ്പുലിയെപ്പോലുള്ള ജീവി റോഡ് മുറിച്ച് ഓടിപ്പോകുന്നത് യാത്രക്കാർ കണ്ടത്. തുടർന്ന് നാട്ടുകാരും പോലീസും സ്ഥലത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് റോഡരുകിൽ കാൽപ്പാട് കണ്ടെത്തിയത്.
More Stories
യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി ആക്രമിച്ചു, ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു : സച്ചു പൊലീസ് പിടിയിൽ
നെയ്യാറ്റിൻകരയിൽ യുവതിയെ മുൻ സുഹൃത്ത് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വെൺപകൽ സ്വദേശി സൂര്യക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ കൊടങ്ങാവിള സ്വദേശി സച്ചുവിനെ പൊലീസ്...
മുഖ്യമന്ത്രിയുടെ സുരക്ഷാഡ്യൂട്ടിക്കിടെ കുശലാന്വേഷണം; വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്കനടപടി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ജനുവരി 14 ന് നടന്ന കോണ്‍ക്ലേവിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം സംസാരിച്ചുനിന്ന വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി....
ഗതാഗതം തടസപ്പെടുത്തി സമ്മേളനം; എംവി ഗോവിന്ദന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി
തലസ്ഥാനത്ത് റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ഫെബ്രുവരി 12ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള...
സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർധനവിന് സാധ്യത; ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ഇന്നും പകൽ താപനിലയിൽ വർധനവിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ രണ്ട് മുതൽ മൂന്നു ഡിഗ്രി വരെ...
‘ഓടശ്ശേരി വീട്ടിലെ ബംഗ്ലാദേശുകാര്‍’; വ്യാജ രേഖകളുമായി പിടിയിലായത് ബംഗ്ലാദേശില്‍ നിന്നുള്ള ദമ്പതികള്‍
ദീര്‍ഘകാലമായി വ്യാജ രേഖകള്‍ നിര്‍മ്മിച്ച് കേരളത്തില്‍ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശ് ദമ്പതിമാര്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനര്‍ജി, ഇയാളുടെ ഭാര്യ മാരി ബിബി എന്നിവരാണ് പിടിയിലായത്....
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ചാനല്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂര്‍ജാമ്യം നിഷേധിച്ച സെഷന്‍സ് കോടതി ഉത്തരവിന് പിന്നാലെയാണ്...