March 22, 2025

വയനാട്ടിൽ തിരച്ചിലിനിടെ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർ ആർ ടി അംഗത്തിന് പരിക്കേറ്റു

Share Now

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർ ആർ ടി അംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്. മക്കിമല സ്വദേശിയാണ് ജയസൂര്യ. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല. ജയസൂര്യയുടെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. തറാട്ട് ഭാഗത്ത്‌ കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിലായിരുന്നു ജയസൂര്യ ഉണ്ടായിരുന്നത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. പരിശോധനക്കിടയിലായിരുന്നു കടുവയുടെ ആക്രമണം. 8 പേർ അടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. അതേസമയം കടുവ ആക്രമണം വനംമന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു.

Previous post സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ‘എമ്പുരാന്‍റെ’ ടീസര്‍ ഇന്ന് എത്തും
Next post ‘ജനങ്ങൾ ആശങ്കയിൽ, സുരക്ഷ ഉറപ്പാക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കണം’; സിസിഎഫുമായി ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി