
തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ഇ. മുഹമ്മദ് സഫീർ ദേശീയ പതാക ഉയർത്തി.
ഒട്ടേറെപ്പേരുടെ സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് 75-ാം വർഷത്തിലെത്തിനിൽക്കുന്ന നമ്മുടെ സ്വാതന്ത്ര്യമെന്നു സ്വാതന്ത്ര്യദിന സന്ദേശത്തിൽ എ.ഡി.എം. പറഞ്ഞു. 75 വർഷംകൊണ്ടു രാജ്യം നേടിയ മൂല്യങ്ങൾ മുറുകെപ്പിടിക്കുകയെന്നത് ഓരോ പൗരന്റേയും കടമയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും പൂർണതയിൽ പൗരന്മാർക്കു ലഭ്യമാകുമ്പോഴാണു സ്വാതന്ത്ര്യം യഥാർത്ഥ അർത്ഥത്തിലെത്തുക. ഇക്കാര്യത്തിൽ സർക്കാർ ജീവനക്കാർക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം സബ് കളക്ടർ എം.എസ്. മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടർമാരായ ആർ. സുധീഷ്, കെ. സുരേഷ്, ടി.കെ. വിനീത്, ജേക്കബ് സഞ്ജയ് ജോൺ, ഹുസൂർ ശിരസ്തദാർ പി.എസ്. അനിൽകുമാർ, സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
More Stories
ആശമാരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകും; ആരോഗ്യമന്ത്രി വീണ ജോർജ്
ആശാവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശാവർക്കർമാർ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു ആരോഗ്യമന്ത്രി....
പ്രസവ രക്തം പോലും തുടയ്ക്കാതെ നവജാതശിശുവിനെ മലപ്പുറത്തുനിന്ന് പെരുമ്പാവൂർ വരെ എത്തിച്ചു; അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്, റിപ്പോർട്ട് കിട്ടിയ ശേഷം വീട്ടിലെ പ്രസവത്തിൽ തുടർ നടപടി
മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു...
കേരളത്തിൽ സഭക്ക് മേലുള്ള ബിജെപിയുടെ നിയന്ത്രണം ഇല്ലാതാക്കുക; സിപിഎം ജനറൽ സെക്രട്ടറി മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബിക്ക് മുന്നിലുള്ളത് പ്രധാന ദൗത്യം
ഞായറാഴ്ച സിപിഎം ജനറൽ സെക്രട്ടറിയായി നിയമിതയായ മറിയം അലക്സാണ്ടർ ബേബി എന്ന എം.എ ബേബി, പാർട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ ക്രിസ്ത്യാനിയാണ്. സ്വന്തം സംസ്ഥാനമായ കേരളത്തിൽ ബിജെപിയുടെ പുരോഗതി...
‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നപോലെ ജനമനസിൽ എന്നും ഈ സഖാവ് നിറഞ്ഞ് നിൽക്കും’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ
കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. പി ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും, ജയരാജൻ എന്നും ജനമനസിൽ നിറഞ്ഞുനിൽക്കുമെന്നുമാണ് ഫ്ലക്സ്...
വീണയുടെ കമ്പനി നടത്തിയത് സുതാര്യ ഇടപാട്, കേസ് പാർട്ടി നേതാവിന്റെ മകളായതുകൊണ്ട്: എം എ ബേബി
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അനുകൂല നിലപാടുമായി വീണ്ടും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം പാർട്ടി നേതാവിൻ്റെ മകളായതുകൊണ്ട് ഉണ്ടായ കേസാണിതെന്ന്...
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്; മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താൽ
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന്...