December 9, 2024

തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഒരുക്കങ്ങൾ തുടങ്ങി

Share Now

തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഒരുക്കങ്ങൾ തുടങ്ങി.കേരളക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം ബോർഡ് വീണകാവ് തിരുവളന്തൂർ സുബ്രഹ്മണ്യൻ ക്ഷേത്രത്തിൽ ഈ വർഷത്തെ തൈപ്പൂയ കാവടി മഹോത്സവം കാവടി ഘോഷയാത്ര ഫെബ്രുവരി നാലിന് ഗരുഡ കാവടി,സൂര്യ പറവ,പറവക്കവടി, സിലോൺ കാവടി,സൂര്യ കാവടി, ഇരുത്തി പറവക്കാവടി,വേൽക്കാവടി,പുഷ്പക്കാവടി, പീലി കാവടി, പീലി പറവക്കാവടി എന്നീ കാവടി നേർച്ചകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കാട്ടാക്കട മുളിയൂർ ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച് കാവടിഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.

തുടർന്ന് നടക്കുന്ന അഗ്നി കാവടിയും അഭിഷേകത്തോടെ ഈ വർഷത്തെ മഹോത്സവത്തിന് പരിസമാപ്തിയാകുന്നു.രാവിലെ കാവടി നേർച്ചക്കാരുടെ നമസ്കാരത്തിന് ശേഷം നേർച്ചക്കർക്ക് കാപ്പ് കെട്ടി.12.മണിയോട് കൂടി നേർച്ചക്കാരെ മൊളിയൂർ ക്ഷേത്രാങ്കണത്തിൽ എത്തിക്കും തുടർന്ന് മൂന്നര മണിയോടെ തിരികെ ഘോഷയാത്രയായി സുബ്രഹ്മണ്യ ക്ഷേത്ര സനിധിയിൽ എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാരത് ജോഡോ പദയാത്രികന് സ്വന്തം നാട്ടിൽ സ്വീകരണം
Next post <em>മെഡിക്കല്‍ കോളേജ്: ട്രാഫിക് വാര്‍ഡനെതിരെ നടപടി</em>